നിലവിൽ ഹൗസിങ് ബോര്ഡ് വൈസ് ചെയർമാനാണ്. പൊന്നാനി, വയനാട് മണ്ഡലങ്ങളിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. പാർട്ടിയിൽ കാനം രാജേന്ദ്രന്റെ വിശ്വസ്ഥനായിരുന്നു.

തിരുവനന്തപുരം: പിപി സുനീറിനെ സിപിഐയുടെ രാജ്യസഭ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. പൊന്നാനി സ്വദേശിയായ സുനീർ സിപിഐ സംസ്ഥാന അസി സെക്രട്ടറിയാണ്. നിലവിൽ ഹൗസിങ് ബോര്ഡ് വൈസ് ചെയർമാനാണ്. പൊന്നാനി, വയനാട് മണ്ഡലങ്ങളിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. പാർട്ടിയിൽ കാനം രാജേന്ദ്രന്റെ വിശ്വസ്ഥനായിരുന്ന സുനീർ സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 

മുരളിയുടെ തോൽവി, വിവാദം; ജോസ് വള്ളൂരിന്റെയും വിന്‍സന്റിന്റെയും രാജി അംഗീകരിച്ചു; രണ്ട് നേതാക്കൾക്ക് സസ്പെൻഷൻ

https://www.youtube.com/watch?v=Ko18SgceYX8