Asianet News MalayalamAsianet News Malayalam

മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ്: പ്രദീപ് കുമാറിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ  കെട്ടിച്ചമച്ച കേസാണിതെന്നും നാല് ദിവസം പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തെന്നും റിമാൻഡ് നീട്ടരുതെന്നുമാണ് പ്രതിഭാഗം വാദിച്ചത്.  

pradeep kumar bail application plea
Author
Kochi, First Published Dec 1, 2020, 6:20 AM IST

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ കെബി ഗണേഷ് കുമാർ എം എൽഎയുടെ മുൻ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിൻ്റെ  ജാമ്യാപേക്ഷയിൽ ഇന്ന് വിധി.  ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധിപറയുക. ഇന്നലെ ജാമ്യാപേക്ഷയിൽ വിശദമായ വാദം കേട്ടിരുന്നു. 

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ  കെട്ടിച്ചമച്ച കേസാണിതെന്നും നാല് ദിവസം പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തെന്നും റിമാൻഡ് നീട്ടരുതെന്നുമാണ് പ്രതിഭാഗം വാദിച്ചത്.  

ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാനും കൂടുതൽ സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷനും വാദിച്ചു. ദിലീപിന് അനുകൂലമായി മൊഴി നൽകാൻ ആവശ്യപ്പെട്ട് ബേക്കൽ സ്വേദശിയായ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്നാണ് പ്രദീപ് കുമാറിനെതിരായ കേസ്.

Follow Us:
Download App:
  • android
  • ios