'സോണ്ട കമ്പനിയ്ക്കാണ് കരാർ നൽകിയത്. അവർ മറ്റൊരു കമ്പനിക്ക് ഉപകരാർ നൽകി. 55 കോടിക്ക് എടുത്ത കരാർ 22 കോടിക്ക് ഉപകരാറായി നൽകി. ഉപകരാർ നൽകിയതാകട്ടെ യു ഡി എഫ് നേതാവിന്‍റെ ബന്ധുവിനാണെന്നും ജാവദേക്കർ ചൂണ്ടികാട്ടി. ത്രിപുരയിലെ സഖ്യം പോലെയായി കരാറും ഉപകരാറും'

ദില്ലി: ബ്രഹ്മപുരം വിഷയത്തിൽ കേരള സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബി ജെ പി നേതാവും മുൻ കേന്ദ്ര പരിസ്ഥിതി മന്ത്രിയുമായ പ്രകാശ് ജാവദേക്കർ രംഗത്ത്. കേരളത്തിൽ സംഭവിച്ചത് വലിയ ഒരു പരിസ്ഥിതി ദുരന്തമാണെന്ന ആമുഖത്തോടെ തുടങ്ങിയ ജാവദേക്കർ, ഇടത് വലത് മുന്നണികളെ വിഷയത്തിൽ രൂക്ഷമായി വിമർശിച്ചു. ഖരമാലിന്യ സംസ്കരണത്തിൽ കേരളം മാനദണ്ഡങ്ങൾ ലംഘിച്ചെന്നും അതിന്‍റെ ദൂഷ്യഫലമാണ് കൊച്ചിയിൽ കണ്ടതെന്നും ബി ജെ പി കേരള ഘടകത്തിന്‍റെ ചുമതലയുള്ള നേതാവ് കൂടിയായ ജാവദേക്കർ അഭിപ്രായപ്പെട്ടു. ബ്രഹ്മപുരം തീപ്പിടിത്തത്തിൽ അട്ടിമറി അടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സോണ്ടക്ക് വേണ്ടി വഴി വിട്ട് കരാർ നൽകിയതിൽ മുഖ്യമന്ത്രിയുടെ പങ്കും പരിശോധിക്കണം. ബ്രഹ്മപുരം തീപ്പിടിത്തത്തിൽ സി ബി ഐ അന്വേഷണം വേണമെന്നും മുൻ കേന്ദ്ര പരിസ്ഥിതി മന്ത്രി ആവശ്യപ്പെട്ടു.

ബ്രഹ്മപുരത്തെ ബയോമൈനിംഗ്; കോർപ്പറേഷന്‍ അറിയാതെ സോണ്ട ഇൻഫ്രാടെക്ക് ഉപകരാർ നൽകി, സുപ്രധാന രേഖകൾ പറഞ്ഞ്

കൊച്ചിയിലെ ജനങ്ങൾക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായി. ഇതിന് ആരാണ് സമാധാനം പറയേണ്ടതെന്നും ജാവദേക്കർ ചോദിച്ചു. എല്ലാ വർഷവും ഇങ്ങനെ തീ പിടിക്കുമെന്നാണ് അധികൃത‍ർ നിരത്തുന്ന ന്യായീകരണം. ഇവർ പരിഹാര മാർഗങ്ങൾ തേടുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 250 ടൺ മാലിന്യം ഓരോ ദിവസവും കുന്നുകൂടുന്നു അവസ്ഥയാണ് ഉള്ളത്. ഗോവയിലെയും, ഇൻഡോറിലെയും മാതൃകകൾ ഇക്കാര്യത്തിൽ കേരളം പകർത്തിയില്ലെന്നും ജാവദേക്കർ വിമർശിച്ചു.

കോടതി ഇടപെട്ടത് ശുഭസൂചനയാണ്. പ്ലാൻറിൽ ഒന്നും നടക്കുന്നില്ല. ദൈവത്തിന്‍റെ സ്വന്തം നാടാണ് കേരളം. എന്നാൽ ആ കേരളത്തിൽ നടക്കുന്നത് എന്താണ് എന്നത് ദൈവത്തിന് പോലുമറിയില്ല എന്ന അവസ്ഥയാണ് ഉള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സോണ്ട കമ്പനിയ്ക്കാണ് കരാർ നൽകിയത്. അവർ മറ്റൊരു കമ്പനിക്ക് ഉപകരാർ നൽകി. 55 കോടിക്ക് എടുത്ത കരാർ 22 കോടിക്ക് ഉപകരാറായി നൽകി. ഉപകരാർ നൽകിയതാകട്ടെ യു ഡി എഫ് നേതാവിന്‍റെ ബന്ധുവിനാണെന്നും ജാവദേക്കർ ചൂണ്ടികാട്ടി. ത്രിപുരയിലെ സഖ്യം പോലെയായി കരാറും ഉപകരാറും. സോണ്ടക്ക് വേണ്ടി വഴി വിട്ട് കരാർ നൽകിയതിൽ മുഖ്യമന്ത്രിയുടെ പങ്കും പരിശോധിക്കണം. ബ്രഹ്മപുരത്ത് സി ബി ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട മുൻ കേന്ദ്ര പരിസ്ഥിതി മന്ത്രി, ഇക്കാര്യത്തിൽ ഹൈക്കോടതി അന്വേഷണം പ്രഖ്യാപിക്കണമെന്നും കൂട്ടിച്ചേർത്തു. സർക്കാർ അന്വേഷണത്തിന്ന് തയ്യാറാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിയുടെ സ്വച്ഛ ഭാരത് പദ്ധതി കേരള സർക്കാർ അട്ടിമറിച്ചെന്നും ജാവദേക്കർ കൂട്ടിച്ചേർത്തു.

YouTube video player