Asianet News MalayalamAsianet News Malayalam

പ്രീതി-സുശാന്ത് വിവാദം അവസാനിച്ചു; ഇരുവര്‍ക്കും പറയാനുള്ളത്

10 ലക്ഷം രൂപ സുശാന്ത് ആവശ്യപ്പെട്ടന്ന ആരോപണവുമായി പ്രീതി രംഗത്തെത്തിയതോടെയാണ് വിവാദം കത്തിയത്. പത്തുലക്ഷം ആവശ്യപ്പെട്ടത് ചികിത്സാ സഹായം വേണ്ട മറ്റുള്ളവരെ സഹായിക്കാനാണെന്നായിരുന്നു സുശാന്ത് പറഞ്ഞത്. ഇപ്പോള്‍ എല്ലാ വിവാദങ്ങളും അവസാനിച്ചെന്ന് വ്യക്തമാക്കി ഇരുവരും ഫിറോസ് കുന്നംപറമ്പിലിന്‍റെ ഫേസ്ബുക്ക് ലൈവിലൂടെ രംഗത്തെത്തി

preeti-sushant controversy ended with facebook live
Author
Malappuram, First Published Apr 1, 2019, 11:51 PM IST

മലപ്പുറം: ദേഹം പൊള്ളിയടരുന്ന രോഗം പേറുന്ന പ്രീതി എന്ന യുവതിയുടെ ചികിത്സയ്ക്ക് വേണ്ടി സഹായം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് സുശാന്ത് നിലമ്പൂര്‍ എന്ന ചെറുപ്പക്കാരന്‍ രംഗത്തെത്തിയതും തുടര്‍ന്നുണ്ടായ വിവാദങ്ങളും കേരളം കണ്ടതാണ്. ചികിത്സാ സഹായം അഭ്യര്‍ത്ഥിച്ചുള്ള സുശാന്തിന്‍റെ വിഡിയോ വൈറലായതിനെത്തുടർന്ന് നാൽപത്തിരണ്ട് ലക്ഷം രൂപ ലഭിച്ചിരുന്നു. 

ഇതിൽ നിന്നും 10 ലക്ഷം രൂപ സുശാന്ത് ആവശ്യപ്പെട്ടന്ന ആരോപണവുമായി പ്രീതി രംഗത്തെത്തിയതോടെയാണ് വിവാദം കത്തിയത്. പത്തുലക്ഷം ആവശ്യപ്പെട്ടത് ചികിത്സാ സഹായം വേണ്ട മറ്റുള്ളവരെ സഹായിക്കാനാണെന്നായിരുന്നു സുശാന്ത് പറഞ്ഞത്. ഇപ്പോള്‍ എല്ലാ വിവാദങ്ങളും അവസാനിച്ചെന്ന് വ്യക്തമാക്കി ഇരുവരും ഫിറോസ് കുന്നംപറമ്പിലിന്‍റെ ഫേസ്ബുക്ക് ലൈവിലൂടെ രംഗത്തെത്തി.

 

Follow Us:
Download App:
  • android
  • ios