തൂങ്ങി മരിച്ചനിലയിലാണ് ഗീതുവിനെ കണ്ടെത്തിയത്. ഗീതുവിന്റേതെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെത്തി
തൃശ്ശൂർ: ഗർഭിണിയായ യുവതിയെ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊടുങ്ങല്ലൂർ മാടവന കാട്ടാകുളം പഴുപറമ്പിൽ സനൽ ഭാര്യ ഗീതു (30) ആണ് മരിച്ചത്. തൂങ്ങി മരിച്ചനിലയിലാണ് ഗീതുവിനെ കണ്ടെത്തിയത്. ഗീതുവിന്റേതെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. കുട്ടിക്ക് വളർച്ച കുറവെന്ന് സ്കാൻ റിപ്പോർട്ട് ഉണ്ടായിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്യുന്നതെന്നാണ് കുറിപ്പിൽ പറഞ്ഞിരിക്കുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
