ട്വിറ്ററിലൂടെ മലയാളത്തിലാണ് രാഷ്ട്രപതിയും പ്രധാനമന്ത്രിയും മലയാളികൾക്ക് ഓണാശംസകൾ നേർന്നത്.
ദില്ലി: മലയാളികൾക്ക് ഓണാശംസകൾ നേര്‍ന്ന് രാഷ്ട്രപതി റാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ട്വിറ്ററിലൂടെ മലയാളത്തിലാണ് ഇരുവരുടെയും ഓണാശംസകൾ നേർന്നത്.
മലയാളികളായ സഹോദരി സഹോദരൻമാര്‍ക്ക് ഓണാശംസകൾ എന്നായിരുന്നു രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ മലയാളത്തിലുള്ള ട്വീറ്റ്. വിളവെടുപ്പ് ഉത്സവം നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ സന്തോഷവും സമ്പൽ സമൃദ്ധിയും കൊണ്ടുവരട്ടെയെന്നും രാഷ്ട്രപതി ആശംസിച്ചു.
Scroll to load tweet…
സമൂഹത്തിൽ സന്തോഷത്തിന്‍റേയും ഐശ്വര്യത്തിന്‍റേയും സമൃദ്ധിയുടേയും ചൈതന്യം നിറയ്ക്കാൻ ഓണാഘോഷ ങ്ങൾക്ക് കഴിയട്ടേയെന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.
Scroll to load tweet…
ഇവർക്ക് പുറമെ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി, ആഭ്യന്തര മന്ത്രി അമിത് ഷാ, സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ തുടങ്ങിയവരും ഓണാശംസകൾ നേർന്നു.
