രണ്ട് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുർമു കേരളത്തിലെത്തി. കൊച്ചിയിൽ മുഖ്യമന്ത്രിയും ഗവർണറും ചേർന്ന് സ്വീകരിച്ച ശേഷം വിവിധ ക്ഷേത്രങ്ങളിലും നാവിക അക്കാദമിയിലെ പരിപാടിയിലും രാഷ്ട്രപതി പങ്കെടുക്കും

കൊച്ചി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുർമു കേരളത്തിൽ എത്തി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ, ഗവർണർ ഓം പ്രകാശ് മാഥൂർ എന്നിവർ ചേർന്ന് രാഷ്ട്രപതിയെ സ്വീകരിച്ചു. കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രദർശനത്തിന് ശേഷം ഹെലികോപ്റ്റർ മാർഗം തൃശ്ശൂരിലെത്തിയ രാഷ്ട്രപതി വൈദ്യരത്നം ആയുർവേദ കോളേജിന്റെ സുവർണ്ണ ജൂബിലി സമാപന സമ്മേളനത്തിൽ പങ്കെടുത്തു. വൈകിട്ട് നാലരയോടെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ശേഷം ഏഴിമലയിലേക്ക് യാത്ര തിരിക്കും. നാളെ നാവിക അക്കാദമിയിൽ നടക്കുന്ന പാസിംഗ് ഔട്ട് പരേഡിൽ മുഖ്യാതിഥിയായി പങ്കെടുത്തശേഷം മിസോറാമിലേക്ക് മടങ്ങും.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക