വൈകിട്ട് കാസർഗോഡ് പെരിയ ക്യാമ്പസ്സില്‍ നടക്കുന്ന കേന്ദ്ര സര്‍വ്വകലാശാലയുടെ ബിരുദദാന ചടങ്ങാണ് രാഷ്ട്രപതിയുടെ ആദ്യപരിപാടി. വൈകിട്ട് 3.30 ന് നടക്കുന്ന പരിപാടിയിൽ അദ്ദേഹം മുഖ്യാതിഥിയാകും.
തിരുവനന്തപുരം: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഷ്‌ട്രപതി (President Of India ) രാംനാഥ് കോവിന്ദ് (Ramnath kovind ) ഇന്ന് കേരളത്തിലെത്തും (Kerala Visit). കാസർകോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം കേരളത്തിലെത്തുന്നത്. വൈകിട്ട് കാസർഗോഡ് പെരിയ ക്യാമ്പസ്സില്‍ നടക്കുന്ന കേന്ദ്ര സര്‍വ്വകലാശാലയുടെ ബിരുദദാന ചടങ്ങാണ് രാഷ്ട്രപതിയുടെ ആദ്യപരിപാടി. വൈകിട്ട് 3.30 ന് നടക്കുന്ന പരിപാടിയിൽ അദ്ദേഹം മുഖ്യാതിഥിയാകും. പരിപാടിയിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മന്ത്രി എം വി ഗോവിന്ദന്‍ എന്നിവരും സംബന്ധിക്കും. 742 വിദ്യാർത്ഥികളാണ് ബിരുദം ഏറ്റുവാങ്ങുന്നത്.
തുടർന്ന് കൊച്ചിയിലെത്തുന്ന രാഷ്‌ട്രപതി നാളെ നേവൽ ബേസിൽ വിവിധ പരിപാടികളിൽ സംബന്ധിക്കും. ദക്ഷിണ നാവിക കമാൻഡിന്റെ പ്രദർശനം വീക്ഷിക്കുന്ന അദ്ദേഹം വിക്രാന്ത് സെല്ലും സന്ദർശിക്കും. മറ്റന്നാൾ തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതി പി എൻ പണിക്കർ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന പരിപാടിയിലും പങ്കെടുക്കും.
കാസർകോട് ഗതാഗത നിയന്ത്രണം
രാഷ്ട്രപതി രാംനാഥ് കോവിന്ദ് പെരിയ കേന്ദ്ര സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാനെത്തുന്ന സാഹചര്യത്തിൽ 21ന് രാവിലെ 10 മുതല്‍ വൈകീട്ട് 5.30 വരെ കാസർകോട് ഗതാഗത നിയന്ത്രണമേർപ്പെടുത്തി. ദേശീയപാതയിലെ മീങ്ങോത്ത് മുതല്‍ ചട്ടഞ്ചാല്‍ വരെയും സംസ്ഥാന പാതയിലെ പള്ളിക്കര കളനാട് വരെയും ചട്ടഞ്ചാല്‍ മുതല്‍ മാങ്ങാട് വഴി കളനാട് വരെയുള്ള ക്രോസ് റോഡിലുമാണ് ഗതാഗത നിയന്ത്രണം. ബസ്, മറ്റ് ചെറു വാഹനങ്ങള്‍ എന്നിവ നിയന്ത്രിണത്തോടെ കടത്തിവിടും. അമിത ഭാരവുമായി വരുന്ന വലിയ വാഹനങ്ങള്‍ രാവിലെ 10 മുതല്‍ വൈകീട്ട് 5.30 വരെ ഇത് വഴികടത്തിവിടില്ല.
