രാവിലെ 10 മണിക്ക് കാക്കനാട് നവോദയ ജംഗ്ഷനിൽ നിന്ന് കറുത്ത ബാൻഡ് ധരിച്ചാണ് വൈദികർ എത്തുക...

കൊച്ചി: സിറോ മലബാർ സഭയിൽ പരിഷ്കരിച്ച ആരാധനക്രമം നടപ്പാക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് ഒരു വിഭാഗം വൈദികർ ഇന്ന് സഭ ആസ്ഥാനമായ കാക്കനാട് സെന്റ് മൗണ്ടിൽ പ്രതിഷേധ പ്രാർത്ഥന നടത്തും.

രാവിലെ 10 മണിക്ക് കാക്കനാട് നവോദയ ജംഗ്ഷനിൽ നിന്ന് കറുത്ത ബാൻഡ് ധരിച്ചാണ് വൈദികർ എത്തുക. എറണാകുളം, തൃശൂർ, ഇരിങ്ങാലക്കുട, പാലക്കാട്‌ രൂപതകളിലെ വൈദികരും മറ്റു രൂപതകളിൽ നിന്നുള്ള പ്രതിനിധികളും പരിപാടിയിൽ പങ്കാളികളാകും.

സിനഡ്‌ തീരുമാനം പിൻവലിച്ചില്ലെങ്കിൽ അടുത്ത ദിവസങ്ങളിൽ അനിശ്ചിതകാല നിരാഹാരം അടക്കമുള്ള സമരപരിപാടികൾക്ക് സഭാ നേതൃത്വം സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് വൈദികർ അറിയിച്ചു

YouTube video player