ഒരുമയുടെയും സാമുദായിക മൈത്രിയുടെയും അന്തരീക്ഷം ശക്തിപ്പെടുത്തണമെന്ന് പറയുമ്പോഴും വിഭാഗീയതയും വിദ്വേഷവും വളർത്താൻ ഇടയാക്കുന്ന സന്ദേശമാണ് നരേന്ദ്ര മോദി നൽകുന്നതെന്ന് മുൻ പ്രതിരോധ മന്ത്രി എ കെ ആൻ്റണി പ്രതികരിച്ചു.
ദില്ലി: സ്വാതന്ത്ര്യദിന തലേന്ന് വിഭജന ഭീതിയുടെ ഓർമ്മദിനമായി ആചരിക്കാൻ പ്രധാനമന്ത്രിയുടെ ആഹ്വാനം. വിഭജനത്തിന്റെ മുറിപ്പാടുകൾ മറക്കാനാകില്ലെന്നും ഭിന്നതയും അനൈക്യവും ഒഴിവാക്കണമെന്നും മോദി പറയുന്നു. സ്വാതന്ത്ര്യം കിട്ടി എഴുപത്തിയഞ്ച് വർഷം കഴിയുമ്പോഴും, വിഭജനം ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് മറക്കാനാകില്ലെന്നാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്.
Scroll to load tweet…