ഈ അവസരത്തിൽ ചാനലിൽ പ്രവർത്തിക്കുന്നവർക്കും പ്രേക്ഷകർക്കും ഒപ്പം സഞ്ചരിക്കുന്നവർക്കും ആശംസകൾ അറിയിക്കുന്നു.

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിന്റെ മുപ്പതാം വാർഷികത്തിൽ ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ മുപ്പത് വർഷമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളികൾക്ക് വിവരങ്ങളെത്തിക്കുന്നതിലും അവരെ ബോധവത്കരിക്കുന്നതിലും നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് ആശംസാക്കുറിപ്പിൽ മോദി ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രിയുടെ ആശംസാവാക്കുകൾ

ഏഷ്യാനെറ്റ് ന്യൂസിന്റെ യാത്ര മുപ്പത് വർഷം പൂർത്തിയാകുന്നു എന്ന് സന്തോഷത്തോടെ മനസ്സിലാക്കുന്നു. ഈ അവസരത്തിൽ ചാനലിൽ പ്രവർത്തിക്കുന്നവർക്കും പ്രേക്ഷകർക്കും ഒപ്പം സഞ്ചരിക്കുന്നവർക്കും ആശംസകൾ അറിയിക്കുന്നു. പൗരൻമാരെ ബോധവത്കരിക്കുക എന്നതാണ് ഒരു മാധ്യമത്തിന്റെ പ്രധാന കടമ.

ഒപ്പം സാമൂഹിക വിഷയങ്ങളിലും രാജ്യതാത്പര്യം ഉൾക്കൊള്ളുന്നയിലും വിവിധ കാഴ്ചപ്പാടുകൾ കോർത്തിണക്കി അവതരിപ്പിക്കാനുമാകണം. അത്തരം പ്രവർത്തനം രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥയ്ക്ക് ശക്തി പകരും. കഴിഞ്ഞ മുപ്പത് വർഷമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളികൾക്ക് വിവിരങ്ങളെത്തിക്കുന്നതിലും അവരെ ബോധവത്കരിക്കുന്നതിലും നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ഈ ദിവസം നാം താണ്ടിയ നാഴികകല്ലുകൾ ഓർമിക്കുന്നതിനൊപ്പം സമൂഹത്തോടുള്ള കടമകൾ ഒന്നുകൂടി ഊട്ടിയുറപ്പിക്കേണ്ട സമയം കൂടിയാണ്. ഒരിക്കൽകൂടി ഏഷ്യാനെറ്റ് ന്യൂസിന് മുപ്പത് വർഷം പൂർത്തിയാക്കുന്നതിൽ എല്ലാവിധ ആശംസകളും നേരുന്നു.

ഏഷ്യാനെറ്റ് ന്യൂസിന്‍റെ 30 വര്‍ഷങ്ങള്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി | 30 Years Of Asianet News