തൃശുരിന് പുറമെ എറണാകുളം നഗരത്തിലും ഇന്ന് ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. ഇന്ന് രാവിലെ 3 മണി മുതൽ ഉച്ച വരെയാണ് എറണാകുളം നഗരത്തിൽ ഗതാഗത നിയന്ത്രണം.

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനത്തോടനുബന്ധിച്ച് ഇന്ന് വിവിധയിടങ്ങളിൽ അവധിയും ഗതാഗത നിയന്ത്രണവും ഉണ്ടാകും. പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് ഇന്ന് ഗുരുവായൂർ നഗരസഭയിലും കണ്ടാണിശ്ശേരി, ചൂണ്ടൽ, നാട്ടിക, വലപ്പാട് പഞ്ചായത്തുകളിലുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടങ്ങളിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മേഖലയിൽ ഗതാഗത നിയന്ത്രണവും ഉണ്ടായിരിക്കും.

പ്രധാനമന്ത്രിയുടെ റോ‍ഡ് ഷോ മാത്രമല്ല, കൊച്ചിക്ക് കിട്ടുക 4000 കോടിയുടെ 3 വമ്പൻ പദ്ധതികളും; നാളെ സമർപ്പിക്കും

തൃശുരിന് പുറമെ എറണാകുളം നഗരത്തിലും ഇന്ന് ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. ഇന്ന് രാവിലെ 3 മണി മുതൽ ഉച്ച വരെയാണ് എറണാകുളം നഗരത്തിൽ ഗതാഗത നിയന്ത്രണം. പ്രധാനമന്ത്രിയുടെ പരിപാടി നടക്കുന്നതിനാലാണ് നിയന്ത്രണമെന്ന് കൊച്ചി പൊലീസ് അറിയിച്ചിട്ടുണ്ട്. സിറ്റിയിലേക്ക്‌ വാഹനങ്ങൾക്ക് പ്രവേശനമുണ്ടായിരിക്കില്ലെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

കൊച്ചിക്ക് കിട്ടുക 4000 കോടിയുടെ പദ്ധതി

ഇന്ത്യയുടെ അടിസ്ഥാന സൗകര്യവികസന രംഗത്ത് നാഴികക്കല്ലാകുന്ന 4000 കോടി രൂപയുടെ മൂന്ന് വന്‍കിട പദ്ധതികള്‍ ഇന്ന് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിനു സമര്‍പ്പിക്കും. കൊച്ചിന്‍ ഷിപ്‌യാര്‍ഡ് ലിമിറ്റഡിന്റെ ന്യൂ ഡ്രൈ ഡോക്ക്, ഇന്റര്‍നാഷനല്‍ ഷിപ്പ് റിപയര്‍ ഫെസിലിറ്റി ( ഐ എസ് ആർ എഫ്) , ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ എല്‍ പി ജി ഇംപോര്‍ട്ട് ടെര്‍മിനല്‍ എന്നിവയാണ് പ്രധാനമന്ത്രി കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുന്ന വന്‍കിട പദ്ധതികള്‍. കൊച്ചി കപ്പല്‍ശാലയുടെ ന്യൂ ഡ്രൈ ഡോക്കും ഐഎസ്ആര്‍എഫും ആഗോള തലത്തില്‍ കപ്പല്‍ നിര്‍മ്മാണ, അറ്റക്കുറ്റപ്പണി രംഗത്ത് ഇന്ത്യയ്ക്ക് കൂടുതല്‍ കരുത്താകും. ഊര്‍ജ്ജ രംഗത്ത് രാജ്യത്തിന് മുതല്‍ക്കൂട്ടാകുന്ന ഐ ഒ സിയുടെ എല്‍ പി ജി ഇംപോര്‍ട്ട് ടെര്‍മിനല്‍ ലക്ഷക്കണക്കിന് വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും തടസ്സങ്ങളില്ലാതെ എല്‍ പി ജി വിതരണം ഉറപ്പാക്കുന്നതിനും സഹായകമാകും.