കേരളാ സന്ദർശനത്തിന്റെ ഭാഗമായാണ് മലയാളത്തിലുള്ള ട്വീറ്റ്. നേരത്തെ കേരളീയരുടെ ചില ആഘോഷവേളകളിൽ മലയാളത്തിൽ ആശംസകളറിയിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. 

ദില്ലി: കേരളാ സന്ദർശനത്തിന് മുന്നോടിയായി മലയാളികളെ കൈയ്യിലെടുക്കാൻ മലയാളത്തിൽ ട്വീറ്റുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. നാളെത്തെ കേരളാ സന്ദർശന വിവരമാണ് മലയാളത്തിൽ ട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ലോകത്തെ അറിയിച്ചത്.

കേരളത്തിലെ ജനങ്ങൾക്കിടയിലേയ്ക്ക് എത്തുന്നത് ഉറ്റുനോക്കുകയാണെന്നും നാളെ കൊച്ചിയിൽ നടക്കുന്ന പരിപാടിയിൽ പ്രാദേശിക അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വാണിജ്യം അഭിവൃദ്ധിപ്പെടുത്തുന്നതിനും സംസ്ഥാനത്തെ യുവാക്കൾക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി നിരവധി വികസന പ്രവർത്തനങ്ങൾക്ക് തുടക്കമിടുമെന്നുമാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്. 

കേരളാ സന്ദർശനത്തിന്റെ ഭാഗമായാണ് മലയാളത്തിലുള്ള ട്വീറ്റ്. നേരത്തെ കേരളീയരുടെ ചില ആഘോഷവേളകളിലും മലയാളത്തിൽ ആശംസകളറിയിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. 

ഔദ്യോഗിക പരിപാടികളുടെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കൊച്ചിയിലെത്തുന്നത്. ബിപിസിഎല്ലിന്റെ പുതിയ പെട്രോ കെമിക്കല്‍ പ്ലാന്റ്, അന്താരാഷ്ട്ര ക്രൂയിസ് ടെർമിനൽ തുടങ്ങിയവ രാജ്യത്തിനു സമര്‍പ്പിക്കുന്നതുള്‍പ്പെടെ അഞ്ച് ഔദ്യോഗിക പരിപാടികളാണ് പ്രധാനമന്ത്രിക്കുള്ളത്. ബിജെപി കോര്‍കമ്മിറ്റി യോഗത്തിലും നരേന്ദ്രമോദി പങ്കെടുത്തേക്കും. 

Scroll to load tweet…
Scroll to load tweet…