Asianet News MalayalamAsianet News Malayalam

പ്രധാനമന്ത്രി കേരളത്തിൽ എത്തി! നാളെ ആറ്റിങ്ങലും ആലത്തൂരും പ്രചാരണ പരിപാടികൾ

നാളെ ആറ്റിങ്ങലും ആലത്തൂരുമാണ് മോദിയുടെ തെരഞ്ഞെടുപ്പ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. 

prime minister narendra modi reached kerala for election campaign
Author
First Published Apr 14, 2024, 10:40 PM IST | Last Updated Apr 14, 2024, 10:44 PM IST

കൊച്ചി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി. ഇന്ന് രാത്രി 10 മണിയോടെയാണ് മോദി കൊച്ചിയിൽ വിമാനമിറങ്ങിയത്. നാളെ ആറ്റിങ്ങലും ആലത്തൂരുമാണ് മോദിയുടെ തെരഞ്ഞെടുപ്പ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. 

മോദിയുടെ കേരള സന്ദർശനത്തോടനുബന്ധിച്ച് നാളെയും മറ്റന്നാളും എറണാകുളം നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് അറിയിപ്പ് പുറത്തുവന്നിരുന്നു. ഇന്ന് രാത്രി 9 മുതൽ 11 മണി വരെയും, നാളെ രാവിലെ 9 മുതൽ രാവിലെ 11 മണിവരെയും എംജി റോഡ്, തേവര, നേവൽ ബേസ്, വില്ലിങ്ടൺ ഐലൻഡ്, ഷണ്മുഖം റോഡ്, പാർക്ക് അവന്യു  റോഡ്, ഹൈക്കോട്ട് ഭാഗം എന്നിവിടങ്ങളിലായിരിക്കും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുക.

എറണാകുളം ഗസ്റ്റ് ഹൗസിൽ രാത്രി തങ്ങിയശേഷം തിങ്കളാഴ്ച രാവിലെ ആലത്തൂർ മണ്ഡലത്തിലെ കുന്നംകുളത്തേക്ക് പ്രചാരണത്തിനായി പോകും. ഇവിടുത്തെ റോഡ് ഷോയ്ക്കും പ്രസംഗത്തിനുശേഷം ആറ്റിങ്ങൽ മണ്ഡലത്തിലെ കാട്ടാക്കടയിലാണ് രണ്ടാമത്തെ പ്രചാരണ പരിപാടി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios