പ്രധാന മന്ത്രിയുടെ കേരള സന്ദർശനം മഹിളാശക്തി മോദിക്കൊപ്പമെന്ന് കാണിച്ചുതന്നുവെന്നും വി മുരളീധരന്‍ പറഞ്ഞു.

തിരുവനന്തപുരം: പ്രധാന മന്ത്രിയുടെ കേരള സന്ദർശനം മഹിളാശക്തി മോദിക്കൊപ്പമെന്ന് കാണിച്ചുതന്നുവെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍ പറഞ്ഞു. മോദി അരി തരുന്നു എന്നാൽ പിണറായി അരി തരുന്നില്ല എന്നാണ് മറിയക്കുട്ടി അടക്കമുള്ളവർ പറയുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം അനുകൂലമാക്കാനുള്ള ഒരു സാഹചര്യം പ്രധാനമന്ത്രിയുടെ സന്ദർശനം വഴിതെളിച്ചു. സതീശനും സുധാകരനും എത്ര വെള്ളം കോരിയാലും പിണറായി ഭരിക്കണം എന്നാണ് രാഹുലിന്‍റെ തീരുമാനം. പാർലമെൻറിൽ ചില സീറ്റുകൾ നൽകാമെന്ന് യെച്ചൂരിയും കോണ്‍ഗ്രസിനോട് പറഞ്ഞിട്ടുണ്ട്. കേരളത്തിൽ അല്ലാതെ വേറെ എവിടെ നിന്നാൽ രാഹുൽ ജയിക്കുമെന്നും വി മുരളീധരന്‍ ചോദിച്ചു. സ്വർണ്ണക്കടത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം വരുമ്പോൾ പിണറായിയും സതീശനും ഒത്തുചേർന്ന് കേന്ദ്ര ഏജൻസികൾ പീഡിപ്പിക്കുന്നു എന്ന് പറയും. അത് അവര് തമ്മിലുള്ള ഒത്തുകളിയാണ്. പ്രധാനമന്ത്രിയുടെ വരവ് സ്ത്രീ പിന്തുണ എത്രത്തോളം ഉണ്ടെന്ന് വ്യക്തമാക്കിയെന്നും വി മുരളീധരന്‍ പറഞ്ഞു.

മോദി ഗ്യാരണ്ടി'കൾ എണ്ണിപ്പറഞ്ഞ്, ഇടത്-വലത് മുന്നണികളെ കടന്നാക്രമിച്ച് മോദി; ക്രൈസ്തവ നേതാക്കൾക്ക് നന്ദിയും

Asianet News Live | Malayalam News Live | Kerala School Kalolsavam 2024 | #Asianetnews