Asianet News MalayalamAsianet News Malayalam

പുനഃസംഘടനയിൽ മുൻ യൂത്ത് കോൺഗ്രസ്‌ ഭാരവാഹികൾക്ക് മുൻഗണന നൽകണം; താരിഖ് അൻവറിന് കത്ത്

ഇക്കാര്യം ഉന്നയിച്ച് യൂത്ത് കോൺഗ്രസ്‌ മുൻഭാരവാഹികൾ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിന് നിവേദനം നൽകി. യൂത്ത് കോൺഗ്രസ്‌, കെ എസ് യു ഉൾപ്പടെയുള്ള പോഷക സംഘടനകളുടെ നേതൃസ്ഥാനങ്ങളിൽ പുതുമുഖങ്ങളെ നിയമിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 

priority should be given to former youth congress office bearers in reorganization letter to tariq anwar
Author
Thiruvananthapuram, First Published Jun 17, 2021, 10:31 AM IST

തിരുവനന്തപുരം: സംഘടനാ പുനഃസംഘടനയിൽ മുൻ യൂത്ത് കോൺഗ്രസ്‌ ഭാരവാഹികൾക്ക് പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ മുൻഗണന നൽകണമെന്ന് ആവശ്യം. ഇക്കാര്യം ഉന്നയിച്ച് യൂത്ത് കോൺഗ്രസ്‌ മുൻഭാരവാഹികൾ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിന് നിവേദനം നൽകി. യൂത്ത് കോൺഗ്രസ്‌, കെ എസ് യു ഉൾപ്പടെയുള്ള പോഷക സംഘടനകളുടെ നേതൃസ്ഥാനങ്ങളിൽ പുതുമുഖങ്ങളെ നിയമിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 

അതേസമയം, കെ പി സി സി പ്രസിഡന്റിന്റെ സ്ഥാനമേൽക്കൽ ചടങ്ങ് കുറച്ചുകൂടി ശ്രദ്ധിച്ച് നടത്തേണ്ടതായിരുന്നുവെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അഭിപ്രായപ്പെട്ടു. ആളുകളെ നിയന്ത്രിക്കാൻ പരമാവധി ശ്രമിച്ചു. കൊവിഡ് മാനദണ്ഡം ലംഘിച്ചാൽ കേസെടുക്കണം. കേസെടുത്തതിന് എതിരല്ല, പക്ഷേ ഏകപക്ഷിയമായി കേസെടുക്കരുതെന്നും വി ഡി സതീശന്‍ പറഞ്ഞു.

പാര്‍ട്ടിയില്‍ പലപ്പോഴും ഒറ്റപ്പെട്ടിട്ടുണ്ടെന്ന ചെന്നിത്തലയുടെ പരാമർശത്തിലും വി.ഡി സതീശൻ മറുപടി നല്‍കി. വിശ്വസിച്ചവരെല്ലാം എല്ലാ പ്രതിസന്ധി ഘട്ടത്തിലും കൂടെയുണ്ടാവണമെന്നില്ല, അത് സാധാരണ കാര്യമാണെന്നാണ് വി.ഡി.സതീശൻ പറഞ്ഞത്. കൂടുതൽ കാര്യങ്ങൾ ചെന്നിത്തലയോട് തന്നെ ചോദിക്കണമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

കെപിസിസി അധ്യക്ഷനായി കെ.സുധാകരൻ സ്ഥാനമേറ്റെടുത്ത ചടങ്ങിനെത്തിയ കണ്ടാലറിയുന്ന നൂറോളം പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് തടിച്ചു കൂടിയതിനാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസ് എടുത്തത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

Follow Us:
Download App:
  • android
  • ios