തടവുകാരെ കോടതിയിൽ ഹാജരാക്കുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. എസ്കോർട്ട് ഡ്യൂട്ടിക്ക് നിയോഗിക്കുന്ന പൊലീസുകാർ ജോലി ചെയ്യാതെ വിശ്രമിക്കാൻ പോകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിമാർ ഇത് നേരിട്ട്  നിരീക്ഷിക്കണമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു.

പ്രതികളെ കോടതിയിൽ ഹാജരാക്കേണ്ടത് പൊലീസിന്‍റെ ഉത്തരവാദിത്വമാണെന്ന് മറക്കരുതെന്നും മുന്നറിയിപ്പുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് അയച്ച സർക്കുലറിലാണ് ഡിജിപിയുടെ നിർദ്ദേശങ്ങൾ.