സ്വകാര്യ ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ച്, ടിക്കറ്റിന്‍റെ പണം സര്‍ക്കാര് നല്‍കണം എന്നാണ് ബസുടമകളുടെ പ്രധാന ആവശ്യം.

തിരുവനന്തപുരം: സ്വകാര്യ ബസ് മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഗതാഗത മന്ത്രി സി.പി. ജോൺ ബസ് ഉടമകളുമായി ചർച്ച നടത്തി. തിരുവനന്തപുരത്ത് ട്രാൻസ്പോർട്ട് കമീഷണറുടെ ഓഫീസിലായിരുന്നു ചര്‍ച്ച. പ്രിയദര്‍ശിനി പദ്ധതി നടപ്പാക്കിയതോടെ സ്വകാര്യ ബസ് സര്‍വീസ് വൻ നഷ്ടത്തിലായെന്ന ബസുടകമളുടെ പരാതിയെ തുടർന്നാണ് നടപടി. സ്വകാര്യ ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ച്, ടിക്കറ്റിന്‍റെ പണം സര്‍ക്കാര് നല്‍കണം എന്നാണ് ബസുടമകളുടെ പ്രധാന ആവശ്യം. ഡീസൽ സബ്സിഡി അനുവദിക്കുക, വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ചര്‍ച്ചയിൽ ബസുടകമള് ഉന്നയിച്ചു. ചർച്ചയിൽ തീരുമാനമായില്ലെങ്കിൽ സൂചനാ പണിമുടക്കുമായി മുന്നോട്ടുപോകാനാണ് ഉടമകളുടെ തീരുമാനം. പ്രിയദര്‍ശിനി നടപ്പാക്കിയതിനെ തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലാണെന്ന് സ്വകാര്യ ബസുടമകള്‍ അറിയിച്ചിരുന്നു. പലയിടത്തും ബസ് സര്‍വീസുകള്‍ നിര്‍ത്തലാക്കി. സ്വകാര്യ ബസുകള്‍ മറ്റ് വരുമാന സ്രോതസ്സ് തേടണമെന്ന് മന്ത്രി പറഞ്ഞിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വയനാട്ടിൽ സ്വകാര്യ ബസുകൾ വിദ്യാർത്ഥികളുടെ കൺസഷൻ ചാർജ് വർധിപ്പിച്ചതിനെതിരെ കല്പറ്റ ആർടിഒ ഓഫീസിൽ പ്രതിഷേധം നടത്തിയിരുന്നു. എസ്എഫ്ഐയുടെ നേതൃത്വത്തിൽ കല്പറ്റ ആർടിഒയെ ഉപരോധിച്ചു. കുട്ടികളിൽ നിന്ന് അനധികൃതമായി അധിക തുക ഈടാക്കുന്നതിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് എസ്എഫ്ഐ പ്രതിഷേധം. വിദ്യാർത്ഥികളുടെ കൺസഷൻ ചാർജ് ഒറ്റയടിക്ക് ഒരു രൂപയിൽ നിന്നും മൂന്ന് രൂപയാക്കിയാണ് സ്വകാര്യ ബസ് ഉടമകൾ വർധിപ്പിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് എസ്.എഫ്.ഐ പ്രവർത്തകർ കൽപ്പറ്റ ആർ.ടി.ഒ ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി എത്തിയത്.