Asianet News MalayalamAsianet News Malayalam

ജനതാ കര്‍ഫ്യൂ: ഞായറാഴ്ച സ്വകാര്യബസുകള്‍ സര്‍വ്വീസ് നടത്തില്ല

പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യുവിനോട് സഹകരിച്ച് സംസ്ഥാനത്തെ സ്വകാര്യബസുടമകള്‍, 

private buses will not run on Sunday in a solidarity to janatha curfew
Author
Kozhikode, First Published Mar 20, 2020, 3:21 PM IST

കോഴിക്കോട്: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യുവിനോട് സഹകരിച്ച് കേരളത്തിലെ സ്വകാര്യ ബസുടമകള്‍. ജനതാ കര്‍ഫ്യുവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഞായറാഴ്ച ബസുകള്‍ ഒടിക്കില്ലെന്ന് സ്വകാര്യ ബസുടമകള്‍ അറിയിച്ചു. 

കോഴിക്കോട് ചേര്‍ന്ന പ്രൈവറ്റ് ബസ് ഓപ്പറേറ്റീവ് അസോസിയേഷന്‍ യോഗമാണ് ഞായറാഴ്ച ബസുകള്‍ ഓടിക്കേണ്ടതില്ലെന്ന തീരുമാനം എടുത്തത്. കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ശേഷം സംസ്ഥാനത്തെ പൊതുഗതാഗതസംവിധാനങ്ങളില്‍ യാത്രക്കാരുടെ വലിയ കുറവാണ് രേഖപ്പെടുത്തിയത്. 

സാധാരണ ദിവസങ്ങളില്‍ വലിയ തിരക്കനുഭവപ്പെടാറുള്ള കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി, തിരുവനന്തപുരം - മംഗലാപുരം മലബാര്‍ എക്സ്പ്രസ്സ് തുടങ്ങി പ്രധാന തീവണ്ടികളും നിരവധി പാസഞ്ചര്‍ തീവണ്ടികളും ഇതിനോടകം റെയില്‍വേ റദ്ദാക്കിയിട്ടുണ്ട്. ഇതോടൊപ്പം സ്വകാര്യബസുകള്‍ കൂടി നിരത്തൊഴിയുന്നതോടെ ഞായറാഴ്ച കേരളം സ്തംഭിക്കുന്ന അവസ്ഥയാവും ഉണ്ടാവുക. പ്രതിദിനം ഒരു കോടിയിലേറെ രൂപയുടെ നഷ്ടം സഹിച്ചാണ് നിലവില്‍ കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തുന്നത്. 

 

Follow Us:
Download App:
  • android
  • ios