സ്വകാര്യ ആശുപത്രികളേർപ്പെടുത്തിയ ഉയര്‍ന്ന നിരക്ക് നിയന്ത്രിക്കണമെന്ന ഹര്‍ജിയിൽ സംസ്ഥാന സർക്കാരിനും ആരോഗ്യ വകുപ്പിനും ഹൈക്കോടതി നോട്ടീസ് അയച്ചു.
തിരുവനന്തപുരം: കൊവിഡ് ചികിത്സക്ക് വേണ്ടി സ്വകാര്യ ആശുപത്രികളേർപ്പെടുത്തിയ ഉയര്‍ന്ന നിരക്ക് നിയന്ത്രിക്കണമെന്ന ഹര്‍ജിയിൽ സംസ്ഥാന സർക്കാരിനും ആരോഗ്യ വകുപ്പിനും ഹൈക്കോടതി നോട്ടീസ് അയച്ചു. ഹർജി 30 ന് പരിഗണിക്കാനായി മാറ്റി.
അതേ സമയം വാക്സീൻ വിതരണ നയത്തിലെ അപാകതകൾ ചോദ്യം ചെയ്തുള്ള ഹർജിയിൽ ഹൈക്കോടതി വാസ്കീൻ നിർമ്മാണ കമ്പനികൾക്ക് നോട്ടീസ് അയച്ചു. ഭാരത് ബയോടെക്, സിറം ഇൻസ്റ്ററ്റ്യൂറ്റ് എന്നീ കമ്പനികൾക്കാണ് നോട്ടീസ്. കേന്ദ്ര സർക്കാർ നിലപാട് അറിയിക്കണമെന്നും കോടതി നിർദ്ദേശം നൽകി. വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലായതിനാൽ ഇടക്കാല ഉത്തരവുകൾ പുറപ്പെടുവിക്കുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി ഹർജി മെയ് ആദ്യവാരം പരിഗണിക്കാൻ മാറ്റി.
മഹ്‍സൂസ് നറുക്കെടുപ്പില്‍ മൂന്ന് ഭാഗ്യവാന്മാര്‍ ഒരു മില്യന്‍ ദിര്‍ഹം പങ്കിട്ടെടുത്തു
