പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാനം ഒപ്പിട്ടത് ഒരു സിപിഎം-ബിജെപി ഡീലാണെന്നും ഈ വിവരം സർക്കാർ ഒളിച്ചുവെച്ചതാണ് യഥാർത്ഥ പ്രശ്നമെന്നും കെസി വേണുഗോപാൽ ആരോപിച്ചു. മുഖ്യമന്ത്രിക്ക് വേണ്ടി ജോൺ ബ്രിട്ടാസ് ഇടനില നിന്നെന്നും അദ്ദേഹം പറഞ്ഞു
ദില്ലി: പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാനം ഒപ്പിട്ടതല്ല പ്രശ്നം ഇക്കാര്യം ഒളിച്ചുവെച്ചതാണ് പ്രശ്നമെന്നും കെസി വേണുഗോപാൽ. ഇത് സിപിഎം ബിജെപി - ഡീലാണ്. മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ജോൺ ബ്രിട്ടാസ് ഇടനില നിന്നത്. പാർലമെൻ്റിൽ ഏത് വിഷയമാണ് യുഡിഎഫ് എംപിമാർ ഉന്നയിക്കാത്തതെന്ന് പറയാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു. സംസ്ഥാനത്തിൻ്റെ ആവശ്യങ്ങൾക്കായി നിൽക്കുമെന്നും എന്നാൽ ഡീലിന് കൂട്ടുനിൽക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി കള്ളംപറയരുതെന്നും കെസി വേണുഗോപാൽ വ്യക്തമാക്കി. സംവാദത്തിന് തയ്യാറാണ്. രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കാനാണെങ്കിൽ കോൺഗ്രസിൽ നിന്ന് പുറത്താക്കേണ്ട കാര്യമുണ്ടായിരുന്നോ? മറ്റൊരു പാർട്ടിയും ചെയ്യാത്ത നടപടിയാണ് ഇക്കാര്യത്തിൽ കോൺഗ്രസ് സ്വീകരിച്ചത്. സിപിഎമ്മിന് ചിന്തിക്കാൻ പോലുമാവാത്ത നടപടിയാണിതെന്നും കെസി വേണുഗോപാൽ പറഞ്ഞു. ദില്ലിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.


