Asianet News MalayalamAsianet News Malayalam

തൃശ്ശൂരിൽ ലോക്ക് ഡൗൺ ലംഘിച്ച് ഒന്നാം ക്ലാസിലേക്ക് പ്രവേശന പരീക്ഷ: കേസെടുത്ത് പൊലീസ്

ലോക്ക് ഡൗൺ നിർദേശം മറികടന്നും പത്ത് വയസിന് താഴെ പ്രായമുള്ള 24 വിദ്യാർത്ഥികളാണ് സ്കൂളിലെത്തി പരീക്ഷ എഴുതിയത്. 
 

Private school in thrissur conduct entrance exam to first standard
Author
Thrissur, First Published May 20, 2020, 2:39 PM IST

തൃശ്ശൂർ: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പരീക്ഷകളോ ക്ലാസോ പാടില്ലെന്ന ലോക്ക് ഡൗൺ നിർദേശം മറികടന്ന് തൃശ്ശൂരിൽ സ്വകാര്യ സ്കൂൾ പ്രവേശന പരീക്ഷ നടത്തി. തൃശ്ശൂ‍ർ കുന്നംകുളത്തെ ബഥനി ഇം​ഗ്ലീഷ് മീഡിയം സ്കൂളിലാണ് ഒന്നാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷ നടന്നത്. ലോക്ക് ഡൗൺ നിർദേശം മറികടന്നും പത്ത് വയസിന് താഴെ പ്രായമുള്ള 24 വിദ്യാർത്ഥികളാണ് സ്കൂളിലെത്തി പരീക്ഷ എഴുതിയത്. 

സംഭവം വിവാദമായതോടെ പരീക്ഷ നടത്തിയ സ്കൂൾ മാനേജ്മെൻ്റിനും നേതൃത്വം നൽകിയ അധ്യാപക‍ർക്കും വിദ്യാർത്ഥികളുടെ രക്ഷക‍ർത്താക്കളേയും പ്രതിയാക്കി പൊലീസ് കേസെടുത്തു. അതേസമയം സാമൂ​ഹിക അകലം പാലിച്ചാണ് വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് ഇരുത്തിയതെന്നാണ് സ്കൂൾ മാനേജ്മെൻ്റിൻ്റെ വാദം. 

അറുപത് വയസിന് മുകളിൽ പ്രായമുള്ളവരും പത്ത് വയസിന് താഴെ പ്രായമുള്ള കുട്ടിയകളേയും കൊവിഡ് വ്യാപനത്തിന് സാധ്യതയുള്ളവരെ ഹൈ റിസ്ക് പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഈ രണ്ടു വിഭാ​ഗത്തിൽപ്പെട്ട ആളുകളും ലോക്ക് ഡൗൺ തീരും വരെ വീടുകളിൽ തന്നെ കഴിയണമെന്ന് കേന്ദ്രസ‍ർക്കാരും സംസ്ഥാന സർക്കാരും പലവട്ടം ആവർത്തിച്ച് ആവശ്യപ്പെട്ടതാണ്. 

ലോക്ക് ‍ഡൗൺ കാരണം ഈ വർഷത്തെ എസ്എസ്എൽസി - ഹയർ സെക്കൻഡറി പരീക്ഷകളും സർവ്വകലാശാല, പിഎസ്.സി പരീക്ഷകളും മുടങ്ങി കിടക്കുമ്പോൾ ആണ് ആറ് വയസുള്ള കുരുന്നുകളെ വച്ച് സ്വകാര്യ സ്കൂൾ മാനേജ്മെൻ്റ പ്രവേശന പരീക്ഷ നടത്തിയത്. 

Follow Us:
Download App:
  • android
  • ios