പുതുപ്പള്ളി സ്വദേശിനി സതിദേവിയുടെ പരാതി രാഷ്ട്രീയമായി ഉയര്‍ത്താനാണ് യുഡിഎഫ് തീരുമാനം. ആക്ഷേപം അടിസ്ഥാന രഹിതമെന്ന് മൃഗസംരക്ഷണവകുപ്പ്
പുതുപ്പള്ളി: ഉമ്മന്‍ചാണ്ടിക്കനുകൂലമായി സംസാരിച്ചതിന്‍റെ പേരില്‍ മൃഗസരംക്ഷണവകുപ്പിലെ താത്കാലിക ജീവനക്കാരിയെ പിരിച്ചുവിട്ടെന്ന് ആക്ഷേപം. പുതുപ്പള്ളി സ്വദേശിനി സതിദേവിയുടെ പരാതി രാഷ്ട്രീയമായി ഉയര്‍ത്താനാണ് യുഡിഎഫ് തീരുമാനം.തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സതിയമ്മയുടെ വീട്ടിലെത്തി സംസാരിച്ചു.പുതുപ്പളളിയില്‍ ചാനല്‍ പ്രതിനിധി പ്രതികരണം ചോദിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടി തന്‍റെ കുടുംബത്തിന് ചെയ്ത സഹായം അവര്‍ തുറന്ന് പറഞ്ഞിരുന്നു. ചാണ്ടി ഉമ്മനായിരിക്കും താന്‍ ഇത്തവണ വോട്ട് ചെയ്യുകയെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
മൃഗാശുപത്രിയില്‍ സ്വീപ്പറായി ജോലി ചെയ്തിരുന്ന തനിക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുകയായിരുന്നുവെന്ന് സതിദേവിപറയുന്നു. ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫീസറാണ് രാഷ്ട്രീയസമ്മര്‍ദ്ദമുണ്ടെന്നും ജോലിയില്‍ നിന്ന് മാറി നില്‍ക്കണമെന്നും ആവശ്യപ്പെട്ടതെന്ന് അവര്‍ പറഞ്ഞു.
മൃഗസംരക്ഷണ വകുപ്പ് വിശദീകരണം
പരിയാരം വെറ്ററിനറി പോളിക്ലിനിക്കിന്‍റെ കീഴിലുള്ള പുതുപ്പള്ളി വെറ്ററിനറി സബ് സെന്‍ററില്‍ പാർട്ട് ടൈം സ്വീപ്പർ താൽക്കാലിക ജോലി 'ഐശ്വര്യ' കുടുംബശ്രീ വഴിയാണ് ചെയ്ത് വരുന്നത്. 6 മാസത്തെ വീതം കരാർ ആണ്. നിലവിൽ ലിജിമോൾ എന്നയാളെ ആണ് കുടുംബശ്രീ അവിടെ നിയോഗിച്ചത്. എന്നാൽ 5 ദിവസം മുൻപ് ഡപൂട്ടി ഡയറക്ടർ നടത്തിയ പരിശോധനയിൽ ലിജിമോൾക്ക് പകരം മറ്റൊരു വ്യക്തി അവിടെ ജോലി ചെയ്യുന്നതായി കണ്ടെത്തിയിരുന്നു. അത് ശരിയായ നടപടി അല്ലാത്തതിനാൽ യഥാർത്ഥ ആൾ തന്നെ വരണം എന്ന് നിർദ്ദേശിച്ചു. അവിടെ ശമ്പളം നൽകുന്നത് ലിജിമോളുടെ ബാങ്ക് അക്കൗണ്ട് വഴിയാണ്. ലിജിമോൾക്ക് ഇനി ഒരു മാസം കൂടി കാലാവധി ഉണ്ട്
