കേരള ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ ജിഎസ് ടി മന്ത്രിമാരുടെ യോഗത്തിൽ ആവശ്യപ്പെട്ട കാര്യങ്ങളും കേരള സർക്കാർ ഉന്നയിച്ചിട്ടുളള കാര്യങ്ങളുമാണ് ചർച്ച ചെയ്തത്.

ദില്ലി:സംസ്ഥാന സർക്കാരിന്‍റെ പ്രത്യേക പ്രതിനിധി പ്രൊഫ.കെ.വി. തോമസ് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി. കേരള ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ ജിഎസ് ടി മന്ത്രിമാരുടെ യോഗത്തിൽ ആവശ്യപ്പെട്ട കാര്യങ്ങളും കേരള സർക്കാർ ഉന്നയിച്ചിട്ടുളള കാര്യങ്ങളുമാണ് ചർച്ച ചെയ്തത്.

കടമെടുപ്പ് പരിധി ഉയർത്തുന്നതും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് നൽകേണ്ട സാമ്പത്തിക സഹായം, കേന്ദ്ര സർക്കാരിന്‍റെ വിവിധ സ്കീമുകൾ കേരള സംസ്ഥാനത്തിന്‍റെ ആവശ്യങ്ങൾക്കനുസരിച്ച് ക്രമീകരിക്കുന്ന കാര്യം എന്നിവ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇക്കാര്യം പരിശോധിച്ചതിന് ശേഷം കേരളത്തിലെ ഉദ്യോഗസ്ഥരുമായും ധനകാര്യ മന്ത്രിയുമായി സംസാരിക്കാമെന്ന് മന്ത്രി, കെ.വി.തോമസിനെ അറിയിച്ചു.

ബൈജു രവീന്ദ്രന് ആശ്വാസം; ബൈജൂസ് സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടില്ല, തകർച്ചയുടെ കാരണം വിശദമാക്കി റിപ്പോർട്ട്

Lok Sabha Speaker Election 2024 | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live | Kerala News