കൗണ്‍സില്‍ യോഗത്തില്‍ മേയറെത്തിയതോടെ പ്രതിപക്ഷം പ്രതിഷേധവുമായി എത്തുകയായിരുന്നു.

തിരുവനന്തപുരം: മേയര്‍ക്കെതിരെ തിരുവനന്തപുരം നഗരസഭയില്‍ പ്രതിഷേധം. കത്ത് വിവാദം ചര്‍ച്ച ചെയ്യാന്‍ വിളിച്ച കൗണ്‍സില്‍ യോഗത്തിലാണ് ബഹളം. കൗണ്‍സില്‍ യോഗത്തില്‍ മേയറെത്തിയതോടെ പ്രതിപക്ഷം പ്രതിഷേധവുമായി എത്തുകയായിരുന്നു. ആര്യ രാജേന്ദ്രന്‍ യോഗത്തിന്‍റെ അധ്യക്ഷത വഹിക്കരുതെന്നാണ് ആവശ്യം. യുഡിഎഫ്-ബിജെപി കൗണ്‍സിലര്‍മാര്‍ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിക്കുകയാണ്. കരിങ്കൊടിയും ബാനറും ഉയര്‍ത്തി മേയര്‍ക്ക് നേരെ ഗോ ബാക്ക് വിളികളുമായി പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുകയാണ്. എല്‍ഡിഎഫ്-യുഡിഎഫ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി. 

YouTube video player

ബിജെപി അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ നൽകിയ കത്ത് പരിഗണിച്ചാണ് കത്ത് വിവാദം ചര്‍ച്ച ചെയ്യാന്‍ മേയർ പ്രത്യേക കൗൺസിൽ വിളിച്ചത്. ഈ മാസം 22 ന് യോഗം വിളിക്കണമെന്നായിരുന്നു ബിജെപി മുന്‍പോട്ട് വെച്ച ആവശ്യം. എന്നാൽ അതിന് രണ്ട് ദിവസം മുമ്പേ മേയർ പ്രത്യേക കൗൺസിൽ വിളിച്ചു. സത്യപ്രതി‍ജ്ഞാലംഘനം നടത്തിയ മേയർ ജനാധിപത്യ മര്യാദ പാലിച്ച് യോഗത്തിൽ നിന്ന് വിട്ട് നിൽക്കണമെന്ന് ബിജെപി നേരത്തെ ആവശ്യപ്പെട്ടിരുന്നു.