നീലഗിരിയില്‍ രണ്ടിടത്തായി കാട്ടാന ആക്രമണത്തില്‍ രണ്ട് പേരാണ് ഇന്നലെയും ഇന്നുമായി മരിച്ചത്. ദേവര്‍ശാലയില്‍ മാദേവും മസിനഗുഡിയില്‍ കര്‍ഷകനായ നാഗരാജ് എന്നയാളുമാണ് മരിച്ചത്.

നീലഗിരി: ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ചയാളുടെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കളും നാട്ടുകാരും. വന്യജീവി ആക്രമണത്തില്‍ പരിഹാരം കാണാൻ സാധിക്കാത്ത വനംവകുപ്പിനോടുള്ള പ്രതിഷേധസൂചകമായിട്ടാണ് മൃതദേഹം ഏറ്റെടുക്കാൻ വിസമ്മതിക്കുന്നത്. മോര്‍ച്ചറിക്ക് മുന്നിലാണ് ഇവര്‍ പ്രതിഷേധം നടത്തുന്നത്.

ദേവര്‍ശാലയില്‍ എസ്റ്റേറ്റ് ജീവനക്കാരനായ മാദേവ് (50) ആണ് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്. ആക്രമണം നടത്തിയ ആന പ്രദേശത്ത് പരിഭ്രാന്തി പടര്‍ത്തി തുടരുന്നുണ്ടെന്നും ഇതിനെ ഒതുക്കാനുള്ള നടപടികളാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നതെന്നും നേരത്തെ വാര്‍ത്ത വന്നിരുന്നു. ഇതിന് പിന്നാലെയാണ് മരിച്ചയാളുടെ മൃതദേഹം ഏറ്റെടുക്കാതെ പ്രതിഷേധത്തിലേക്ക് കടന്നിരിക്കുന്നുവെന്ന വാര്‍ത്ത വരുന്നത്.

വിഷയത്തില്‍ പ്രതിഷേധക്കാരുമായി അനുനയത്തിലെത്താൻ എംഎല്‍എയും ആര്‍ഡിഒയും ചര്‍ച്ച നടത്തുകയാണിപ്പോള്‍.

നീലഗിരിയില്‍ രണ്ടിടത്തായി കാട്ടാന ആക്രമണത്തില്‍ രണ്ട് പേരാണ് ഇന്നലെയും ഇന്നുമായി മരിച്ചത്. ദേവര്‍ശാലയില്‍ മാദേവും മസിനഗുഡിയില്‍ കര്‍ഷകനായ നാഗരാജ് എന്നയാളുമാണ് മരിച്ചത്. രണ്ട് പേരെയും ആക്രമിച്ചത് രണ്ട് ആനകളാണ്.

Also Read:- തീരില്ലേ ഈ ദുരിതം!; കാട്ടാന ആക്രമണത്തില്‍ രണ്ട് മരണം കൂടി, രോഷാകുലരായി നാട്ടുകാര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo