Asianet News MalayalamAsianet News Malayalam

പി എസ് പ്രശാന്തിന് ചുമതല നൽകി സി പി എം; ഇനി കർഷക സംഘം ജില്ലാ വൈസ് പ്രസിഡൻ്റ്

നീണ്ട വർഷത്തെ കോൺ​ഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് പി എസ് പ്രശാന്ത് സി പി എമ്മിൽ ചേർന്നത്. നെടുമങ്ങാട് യു ഡി എഫ് സ്ഥാനാർഥിയായി മൽസരിച്ച പ്രശാന്തിനെ തോൽപിക്കാൻ പാലോട് രവി അടക്കം കോൺ​ഗ്രസ് നേതാക്കൾ ശ്രമിച്ചുവെന്നും ഇവരെ ഔദ്യോ​ഗിക സ്ഥാനങ്ങളിലേക്ക് കൊണ്ടുവരരുതെന്നും പ്രശാന്ത് രേഖാമൂലം കെ പി സി സി , എ ഐ സി സി നേതൃത്വങ്ങളോട് ആവശ്യപ്പെട്ടിരുന്നെങ്കിലും പാലോട് രവിയെ തിരുവനന്തപുരം ഡി സി സി അധ്യക്ഷനാക്കിയതോടെ പ്രശാന്ത് രാജി വയ്ക്കുകയായിരുന്നു

ps prasanth is the new vice president of karshaka samgham
Author
Thiruvananthapuram, First Published Sep 22, 2021, 11:53 AM IST

തിരുവനന്തപുരം: കോൺ​ഗ്രസിൽ (Indian National Congress) നിന്ന് രാജിവച്ച് സി പി എമ്മിൽ ചേർന്ന പി എസ് പ്രശാന്തിന് (P S Prasanth) ചുമതല നൽകി സി പി എം (CPM). കർഷക സംഘം ജില്ലാ വൈസ് പ്രസിഡൻ്റ് ആയിട്ടാണ് ചുമതല.

നീണ്ട വർഷത്തെ കോൺ​ഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് പി എസ് പ്രശാന്ത് സി പി എമ്മിൽ ചേർന്നത്. നെടുമങ്ങാട് യു ഡി എഫ് സ്ഥാനാർഥിയായി മൽസരിച്ച പ്രശാന്തിനെ തോൽപിക്കാൻ പാലോട് രവി അടക്കം കോൺ​ഗ്രസ് നേതാക്കൾ ശ്രമിച്ചുവെന്നും ഇവരെ ഔദ്യോ​ഗിക സ്ഥാനങ്ങളിലേക്ക് കൊണ്ടുവരരുതെന്നും പ്രശാന്ത് രേഖാമൂലം കെ പി സി സി , എ ഐ സി സി നേതൃത്വങ്ങളോട് ആവശ്യപ്പെട്ടിരുന്നെങ്കിലും പാലോട് രവിയെ തിരുവനന്തപുരം ഡി സി സി അധ്യക്ഷനാക്കിയതോടെ പ്രശാന്ത് രാജി വയ്ക്കുകയായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios