യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് സൈതാലി കൈപ്പാടിയാണ് പരാതി നൽകിയത്. പ്രസിഡൻ്റായ ശേഷം പ്രശാന്ത് ആഡംബര വീടും സ്ഥലവും സ്വന്തമാക്കിയതിൽ അഴിമതിയുണ്ടെന്നാണ് പരാതി. 

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പിഎസ് പ്രശാന്തിൻ്റെ അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് വിജിലൻസിൽ പരാതി. യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് സൈതാലി കൈപ്പാടിയാണ് പരാതി നൽകിയത്. പ്രസിഡൻ്റായ ശേഷം പ്രശാന്ത് ആഡംബര വീടും സ്ഥലവും സ്വന്തമാക്കിയതിൽ അഴിമതിയുണ്ടെന്നാണ് പരാതി. ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ശക്തമായ നിലപാടാണ് പ്രശാന്ത് സ്വീകരിച്ചിരുന്നത്. കുറ്റക്കാരെ കണ്ടെത്തണമെന്ന നിലപാടിലാണ് ദേവസ്വം ബോർഡ് പ്രസിഡൻ്റ്.

നേരത്തെ, ശബരിമലയുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ക്ക് അവസാനം വേണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പ്രതികരിച്ചിരുന്നു. ദേവസ്വം ബോര്‍ഡിന്‍റെ 1998 മുതലുള്ള എല്ലാ തീരുമാനങ്ങളും അന്വേഷിക്കട്ടെയെന്നും പ്രശാന്ത് പറഞ്ഞു. ബോര്‍ഡുമായി ബന്ധപ്പെട്ട് നടപടി അവതാരങ്ങളുണ്ടായിട്ടുണ്ടെന്ന് വിമര്‍ശിച്ച പ്രശാന്ത്, പ്രതി പട്ടികയിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അറിയിച്ചു. വിരമിച്ചവര്‍ക്കെതിരെ അന്തിമ റിപ്പോര്‍ട്ടിന് ശേഷമായിരിക്കും നടപടി. പോറ്റിക്ക് പാളി കൊടുത്തു വിടാമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. താന്‍ അങ്ങനെ പറഞ്ഞുവെന്ന് തെളിയിച്ചാല്‍ രാജിവയ്ക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്മാര്‍ട്ട് ക്രിയേഷന്‍സിന് നല്‍കിയ സ്വര്‍ണം അടക്കം പിടിച്ചെടുക്കണമെന്നും പ്രശാന്ത് പറഞ്ഞു.