ഗവർണർ വിവേചന അധികാരമാണ് ഉപയോഗിച്ചത്. ഗവർണർമാർ സാധാരണ അങ്ങനെ ഉപയോഗിക്കാറുണ്ട്. ആരിഫ് മുഹമ്മദ് ഖാൻ നീതി ബോധമുള്ള ഗവർണറാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നൽകാത്ത സംഭവത്തിൽ പ്രതികരണവുമായി മിസോറാം ​ഗവർണർ പി എസ് ശ്രീധരൻ പിള്ള. ഗവർണർ വിവേചന അധികാരമാണ് ഉപയോഗിച്ചത്. ഗവർണർമാർ സാധാരണ അങ്ങനെ ഉപയോഗിക്കാറുണ്ട്. ആരിഫ് മുഹമ്മദ് ഖാൻ നീതി ബോധമുള്ള ഗവർണറാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പ്രധാനമന്ത്രി അടുത്ത ആഴ്ച കേരളത്തിലെ ക്രിസ്തീയ സഭകളുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നങ്ങൾ ചർച്ച ചെയ്തു പരിഹരിക്കാനാണ് ഓർത്തഡോക്സ്, യാക്കോബായ സഭ നേതാക്കളുമായി പ്രത്യേക ചർച്ച നടത്തുന്നത്. മറ്റ് സഭകളുമായി ജനുവരിയിൽ ചർച്ച നടത്തുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു.