ബിജെപിയുടെ പുതിയ സംസ്ഥാന പ്രസിഡന്‍റ് ആരാകും എന്ന ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി ശ്രീധരൻ പിള്ള. 

ദില്ലി: ബിജെപി സംസ്ഥാന പ്രസിഡന്‍റ് പദവിയിൽ ആരു വരുമെന്ന ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി പിഎസ് ശ്രീധരൻ പിള്ള. പുതിയ പ്രസിഡന്‍റിനെ കുറിച്ചുള്ള ചോദ്യത്തിന് താൻ മാവിലായിക്കാരനാണ് എന്നായിരുന്നു ശ്രീധരൻ പിള്ളയുടെ മറുപടി. ഇക്കാര്യത്തിൽ പ്രതികരണത്തിനില്ലെന്നും ശ്രീധരൻ പിള്ള ദില്ലിയിൽ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു 

Add Asianetnews as a Preferred SourcegooglePreferred

കേരളത്തിലെ മാവോയിസ്റ്റ് വേട്ടയെ കുറിച്ച് ഗവർണ്ണർ പദവിയിലിരുന്ന് ഒന്നും പ്രതികരിക്കാനാവില്ലെന്നും പിഎസ് ശ്രീധരൻ പിള്ള പറഞ്ഞു, ഉപതെരഞ്ഞെടുപ്പിന് പിന്നാലെയാണ് മിസോറാം ഗവര്‍ണര്‍ പദവിയിലേക്ക് പരിഗണിക്കുന്ന കാര്യം ശ്രീധരൻ പിള്ളയെ ബിജെപി ദേശീയ നേതൃത്വം അറിയിച്ചത്.