പതിവുയോഗം മാത്രമാണ് ഇന്ന് ചേരുന്നതെന്നും വിവാദ വിഷയങ്ങളൊന്നും യോഗത്തിന്‍റെ അജണ്ടയില്‍ ഇല്ലെന്നും പിഎസ്‍സി അധികൃതര്‍ 

തിരുവനന്തപുരം: റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന ഉദ്യോഗാര്‍ഥികളുടെ ആവശ്യം ശക്തമാകുന്നതിനിടെ സംസ്ഥാന പബ്ലിക് സര്‍വീസ് കമ്മിഷന്‍ യോഗം ഇന്ന് ചേരും. റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിക്കിട്ടാത്തതിനാല്‍ ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തിനു ശേഷം ഇത് ആദ്യമായാണ് പിഎസ്‍സി യോഗം ചേരുന്നത്. പതിവുയോഗം മാത്രമാണ് ഇന്ന് ചേരുന്നതെന്നും വിവാദ വിഷയങ്ങളൊന്നും യോഗത്തിന്‍റെ അജണ്ടയില്‍ ഇല്ലെന്നും പിഎസ്‍സി അധികൃതര്‍ അറിയിച്ചു. എന്നാല്‍ സമീപകാലത്ത് പിഎസ് സിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന വിവാദങ്ങള്‍ ചില അംഗങ്ങള്‍ യോഗത്തില്‍ ഉന്നയിക്കാനാണ് സാധ്യത. റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുന്ന കാര്യത്തില്‍ കമ്മീഷന് തീരുമാനമെടുക്കാനാവില്ലെന്നും സര്‍ക്കാരാണ് നടപടിയെടുക്കേണ്ടതെന്നുമാണ് പിഎസ്‍സി നിലപാട്.