Asianet News MalayalamAsianet News Malayalam

കനത്ത മഴ: പി എസ് സി ബിരുദതല പ്രാഥമിക പരീക്ഷകൾ മാറ്റി വച്ചു, പുതുക്കിയ തീയതി പിന്നീട് അറിയിക്കും

ഒക്ടോബർ 23-ന് നടത്താനിരുന്ന പി.എസ്.സി ബിരുദതല പരീക്ഷയടക്കമാണ് മാറ്റിവച്ചത്. അതേസമയം ഒക്ടോബർ 30-ന് നിശ്ചയിച്ച പരീക്ഷകൾ മാറ്റമില്ലാതെ നടത്തും. 

PSC exams postponed
Author
Thiruvananthapuram, First Published Oct 18, 2021, 4:01 PM IST

തിരുവനന്തപുരം: മധ്യകേരളത്തിലെ വിവിധ ജില്ലകളിലുണ്ടായ കനത്ത മഴയുടെ (heavy rain) പശ്ചാത്തലത്തിൽ പി.എസ്.സി പരീക്ഷകൾ (PSC Exams) മാറ്റിവച്ചു. ഒക്ടോബർ 21 (വ്യാഴം), ഒക്ടോബർ 23 (ശനി) ദിവസങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്നു പിഎസ്.സി പരീക്ഷകളാണ് മാറ്റിവച്ചത്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് പിഎസ്.സി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ഒക്ടോബർ 23-ന് നടത്താനിരുന്ന പി.എസ്.സി ബിരുദതല പരീക്ഷയടക്കമാണ് മാറ്റിവച്ചത്. അതേസമയം ഒക്ടോബർ 30-ന് നിശ്ചയിച്ച പരീക്ഷകൾ മാറ്റമില്ലാതെ നടത്തും. 
 

Follow Us:
Download App:
  • android
  • ios