09:11 AM (IST) Oct 18

malayalam news live സിജെപിയുടെ തിരംഗ മാർച്ച്; മൂന്ന് കേസെടുത്ത് ദില്ലി പൊലീസ്, രണ്ടു ഗാസിയാബാദ് സ്വദേശികൾ അറസ്റ്റിൽ‌

സിജെപിയുടെ തിരംഗ മാർച്ചുമായി ബന്ധപ്പെട്ട് ദില്ലി പൊലീസ് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്യുകയും രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Read Full Story
08:15 AM (IST) Oct 18

malayalam news live കിഫ്‌ബി കടമെടുപ്പ്; അപകടം മുൻ ധനമന്ത്രി നേരത്തെ കണ്ടു, ആശങ്ക മറികടന്ന് മുന്നോട്ട് പോയത് പിണറായി വിജയൻ

കിഫ്‌ബി കടമെടുപ്പിലെ അപകടം മുൻ ധനമന്ത്രി കെഎൻ ബാലഗോപാലും നേരത്തെ പ്രകടിപ്പിച്ചിരുന്നതായി വിവരം. ധനസ്ഥിതിയെ ബാധിക്കുമെന്ന് അറിയിച്ചിട്ടും മുന്നോട്ട് പോകാൻ തീരുമാനിച്ചത് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. ആശങ്ക അറിയിച്ച് ബാലഗോപാൽ എഴുതിയ ഫയൽ പുറത്ത് വന്നു. ഫയൽ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

08:14 AM (IST) Oct 18

malayalam news live ദില്ലിയിലെ മിന്നൽ സമരങ്ങൾ ഇന്നും തുടരും; ഇന്ന് സമരപ്രഖ്യാപനങ്ങളിലെ, സിജെപിയെ നിരീക്ഷിച്ച് പൊലീസ്

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടുള്ള ദില്ലിയിലെ മിന്നൽ സമരങ്ങൾ ഇന്നും തുടർന്നേക്കും. നവരാത്രി ആഘോഷങ്ങളിലേക്ക് കടന്നതിനാൽ ‍ഇന്ന് ആരും സമരപ്രഖ്യാപനം നടത്തിയിട്ടില്ല. കർശനമായ വ്യവസ്ഥകളോടെ പുറത്തിറങ്ങിയ സിജെപി നേതാക്കൾ ഏത് തരത്തിലാകും ഇനി മുന്നോട്ടുപോകുക എന്നതാണ് പ്രധാനം. അതേസമയം, ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ദില്ലിയില്‍ പ്രതിഷേധം വീണ്ടും ശക്തമാക്കാനാണ് ഇന്ത്യാ സഖ്യത്തിൻ്റെ തീരുമാനം. ഗ്യാനേഷ് കുമാര്‍ രാജി വച്ച് മാപ്പ് സാക്ഷിയാകണമെന്ന് വോട്ട് ചോരിയുമായി ബന്ധപ്പെട്ട് നടത്തിയ ഇടപെടലുകള്‍ വിശദീകരിച്ച് പുറത്തിറക്കിയ പോഡ്കാസ്റ്റില്‍ രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു.

08:14 AM (IST) Oct 18

malayalam news live പിണറായിയുടെ വീട്ടിലെ ഇഡി സമൻസ് പതിപ്പിക്കൽ; രാഷ്ട്രീയമായി എതിർപ്പ് ശക്തമാക്കാൻ സിപിഎം, അപമാനിച്ചതെന്ന നിലപാടിൽ പാർട്ടി

മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായിയുടെ വീട്ടിൽ സമൻസ് പതിപ്പിക്കലുമായി ബന്ധപ്പെട്ട് രാഷ്ട്രീയമായി എതിർപ്പ് ശക്തമാക്കാൻ സിപിഎം. പിണറായിയെ അപമാനിക്കാനാണ് ഇതെന്ന നിലപാടിലാണ് പാർട്ടി. കേസിൽ പിണറായി വെള്ളിയാഴ്ച്ച ഹാജരാകില്ല. സുപ്രീം കോടതി നിലപാട് കാക്കാനാണ് തീരുമാനം. പിണറായിയുടെ ചോദ്യം ചെയ്യലിന് ഉന്നത ഉദ്യോഗസ്ഥരെ കൊണ്ടുവരാനാണ് ഇഡിയു‌ടെ നീക്കം. ഇഡിയുടെ സ്പെഷ്യൽ ഡയറക്ടറക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ ദില്ലിയിൽ നിന്ന് കൊച്ചിയിൽ എത്തിയാകും ചോദ്യം ചെയ്യൽ.

08:14 AM (IST) Oct 18

malayalam news live കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം; മരണം 19 ആയി, ഒരാളുടെ നില ​ഗുരുതരം, 25പേർക്ക് പരിക്ക്

കൊൽക്കത്തയിൽ ദുർഗ്ഗാപൂജ പന്തലിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം ഉയരുന്നു. നിലവിലെ കണക്ക് പ്രകാരം 19 പേർ മരിച്ചതായാണ് വിവരം. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റ മറ്റ് 25 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചവരിൽ 13 സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടുന്നുണ്ട്.

08:14 AM (IST) Oct 18

malayalam news live കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം; മരണം 19 ആയി, ഒരാളുടെ നില ​ഗുരുതരം, 25പേർക്ക് പരിക്ക്

കൊൽക്കത്തയിൽ ദുർഗ്ഗാപൂജ പന്തലിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം ഉയരുന്നു. നിലവിലെ കണക്ക് പ്രകാരം 19 പേർ മരിച്ചതായാണ് വിവരം. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റ മറ്റ് 25 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചവരിൽ 13 സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടുന്നുണ്ട്.