ആസൂത്രണ ബോർഡ് പരീക്ഷകളുടെ പുതുക്കിയ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ച് പി എസ് സി. പരീക്ഷാ ക്രമക്കേടിൽ അന്വേഷണം നടക്കുന്നതിനിടയിലാണ് വിവാദ പരീക്ഷകളിൽ പുതുക്കിയ പട്ടിക പ്രസിദ്ധീകരിച്ചത്.
കൊച്ചി: ആസൂത്രണ ബോർഡ് പരീക്ഷകളുടെ പുതുക്കിയ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ച് പി എസ് സി. ചീഫ് ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ, പ്ലാൻ കോഡിനേഷൻ ഡിവിഷൻ പട്ടികകളാണ് പ്രസിദ്ധീകരിച്ചത്. പരീക്ഷാ ക്രമക്കേടിൽ അന്വേഷണം നടക്കുന്നതിനിടയിലാണ് വിവാദ പരീക്ഷകളിൽ പുതുക്കിയ പട്ടിക പ്രസിദ്ധീകരിച്ചത്.
ആസൂത്രണ ബോർഡ് പരീക്ഷകളുടെ 10 ചോദ്യങ്ങളുടെ ഉത്തരങ്ങൾ പരിശോധിച്ചില്ല എന്ന വാർത്ത പുറത്തുവിട്ടത് ഏഷ്യാനെറ്റ് ന്യൂസ് ആയിരുന്നു. അതേസമയം, പ്രസിദ്ധീകരിച്ച പുതിയ പട്ടികയിൽ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ചീഫ് ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ചുരുക്കപ്പട്ടികയിൽ നേരത്തെ ഉണ്ടായിരുന്ന ഒരാൾ പുറത്തായിട്ടുണ്ട്. പ്ലാൻ കോഡിനേഷൻ ഡിവിഷൻ പട്ടികയും മാറ്റങ്ങളോടെയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
