വിവിധ തസ്തികകളിലേക്ക് പിഎസ്സി അപേക്ഷ ക്ഷണിച്ചു. ഒറ്റത്തവണ രജിസ്ട്രേഷന്‍ നടത്തിയിട്ടുള്ളവര്‍ക്ക് ഫെബ്രുവരി 19 രാത്രി 12 മണി വരെയാണ് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള സമയം. 

ജനറല്‍ റിക്രൂട്ട്മെന്‍റ് (സംസ്ഥാനതലം)

  • അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ എമര്‍ജന്‍സി മെഡിസിന്‍, മെഡിക്കല്‍ വിദ്യാഭ്യാസം (കാറ്റഗറി നമ്പര്‍: 01/2020). ഒഴിവുകള്‍ 16. 
  • മോര്‍ച്ചറി ടെക്‌നീഷ്യന്‍ ഗ്രേഡ് II, മെഡിക്കല്‍ വിദ്യാഭ്യാസം (കാറ്റഗറി നമ്പര്‍: 02/2020)
  • അസിസ്റ്റന്റ് മാനേജര്‍ (മെക്കാനിക്കല്‍), ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്‌സ് ലിമിറ്റഡ് (കാറ്റഗറി നമ്പര്‍: 03/2020)

സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ്(സംസ്ഥാന തലം)

  • പ്യൂണ്‍ കം വാച്ചര്‍ (പട്ടികജാതി/പട്ടികവര്‍ഗം), കേരള സ്റ്റേറ്റ് ടെക്‌സ്‌റ്റൈല്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കാറ്റഗറി നമ്പര്‍: 4/2020)
  • എല്‍.ഡി. ടൈപ്പിസ്റ്റ് (പട്ടികജാതി/പട്ടികവര്‍ഗം), കെല്‍പാം (കാറ്റഗറി നമ്പര്‍: 5/2020)
  • മെഡിക്കല്‍ ഓഫീസര്‍ (ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം നടത്തിയ പട്ടികജാതിക്കാര്‍, ധീവര), ഭാരതീയ ചികിത്സാ വകുപ്പ് (കാറ്റഗറി നമ്പര്‍: 6/2020)