യൂത്ത് കോൺഗ്രസുകാരനെ തല്ലി ചതച്ചപ്പോൾ പൊലീസിനെ തിരിച്ച് ആക്രമിച്ചിട്ടുണ്ടാകാം. അതിനെ ന്യായീകരിക്കുകയല്ല. സ്വന്തം ജീവൻ രക്ഷിക്കാൻ വേണ്ടി തിരിച്ചടിച്ചാൽ എങ്ങനെ കുറ്റം പറയാനാകുമെന്നും സുധാകരൻ ചോദിച്ചു. 

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പടിക്കൽ യൂത്ത് കോൺ​ഗ്രസുകാരെ മർദ്ദിച്ചത് കാക്കിയിട്ട ​ഗുണ്ടകളാണെന്ന് കെ സുധാകരൻ എംപി ആരോപിച്ചു. പിൻവാതിൽ നിയമനം ലഭിച്ചവരെല്ലാം സി പി എം ഗുണ്ടകളാണ്. യൂത്ത് കോൺഗ്രസുകാരനെ തല്ലി ചതച്ചപ്പോൾ പൊലീസിനെ തിരിച്ച് ആക്രമിച്ചിട്ടുണ്ടാകാം. അതിനെ ന്യായീകരിക്കുകയല്ല. സ്വന്തം ജീവൻ രക്ഷിക്കാൻ വേണ്ടി തിരിച്ചടിച്ചാൽ എങ്ങനെ കുറ്റം പറയാനാകുമെന്നും സുധാകരൻ ചോദിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പരിയാരത്ത് അനധികൃത തസ്തിക സൃഷ്ടിച്ച് ഗുണ്ടകൾക്ക് നിയമനം നൽകുന്നു. ഒരു ഏകാധിപതി ഈ രാജ്യം ഭരിക്കുന്നു. ഏകാധിപതിക്ക് ഭ്രാന്ത് കൂടി ഉണ്ടായാൽ ലോകത്ത് എന്തു സംഭവിക്കുമെന്ന് കണ്ടതാണല്ലോ എന്നും കെ സുധാകരൻ പറഞ്ഞു.