Asianet News MalayalamAsianet News Malayalam

മാലാഖമാരെയും പറ്റിച്ചു; നഴ്‌സുമാരുടെ പിഎസ്‌സി ലിസ്റ്റും നോക്കുകുത്തി, ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം

അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ തൊഴിലുകാത്ത് ഇങ്ങനെ തെരുവില്‍ നില്‍ക്കുമ്പോഴും പരാതിയുമായി സര്‍ക്കാരോഫീസുകള്‍ കയറിയിറങ്ങുമ്പോഴും അതൊന്നും കണ്ടഭാവം പക്ഷേ നമ്മുടെ കരുതല്‍ മനുഷന്‍മാര്‍ക്കില്ല.

psc ranklist for nurses neglected while hiring temporary nurses for covid duty
Author
Trivandrum, First Published Aug 4, 2020, 9:29 AM IST

തിരുവനന്തപുരം: കൊവിഡ് പ്രതിരോധപ്രവർത്തനത്തിനായി ആരോഗ്യപ്രവർത്തകരെ താല്ക്കാലികമായി നിയമിക്കുമ്പോൾ നഴ്സുമാരുടെ പിഎസ്‍സി ലിസ്റ്റ് നോക്കുകുത്തി. രണ്ട് വർഷം മുൻപിറങ്ങിയ റാങ്ക് ലിസ്റ്റ് നിലനിൽക്കുമ്പോഴാണ് കൊവിഡ് പ്രതിരോധത്തിനായി താല്ക്കാലിക നിയമനം സജീവമായി നടക്കുന്നത്.

ആരോഗ്യവകുപ്പിലെ നഴ്സുമാരുടെ ആലപ്പുഴ ജില്ലയിലെ റാങ്ക് ലിസ്റ്റിൽ 120ാ-ം റാങ്ക് കാരിയാണ് രാജിമോൾ. രാജിമോൾ ഒരു പ്രതീകമാണ്. മാലാഖയെന്ന് വിളിപ്പേരുണ്ടായിട്ടും കോവിഡ് കാലത്തും തൊഴിൽ തേടി അലയേണ്ടിവന്നരുടെയെല്ലാം പ്രതീകം. അഞ്ച് വർഷം പഠിച്ച് പിഎസ്‍സി നഴ്സുമാർക്കുള്ള റാങ്ക് ലിസ്റ്റിൽ എത്തിയിട്ട് രണ്ട് വർഷം. പ്രായം കഴിഞ്ഞതിനാൽ രാജിമോൾക്ക് ഇനി പിഎസ്‍സി ടെസ്റ്റ് എഴുതാൻ കഴിയില്ല.

ഏഷ്യാനെറ്റ് ന്യൂസ് പരമ്പര 'പണി കിട്ടിയവർ'

ആരോഗ്യവകുപ്പിലെ നഴ്സുമാരുടെ റാങ്ക് ലിസ്റ്റിൽ 156-ാം റാങ്കുകാരിയായ ജ്യോതിയുടെ അവസ്ഥയും സമാനമാണ്. ഈ റാങ്ക് ലിസ്റ്റിന് ഇനി 11 മാസത്തെ കാലവധി കൂടി മാത്രമാണുള്ളത്.

ജ്യോതിയെ പോലെയും രാജിമോളെയും പോലെ അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ തൊഴിലുകാത്ത് ഇങ്ങനെ തെരുവില്‍ നില്‍ക്കുമ്പോഴും പരാതിയുമായി സര്‍ക്കാരോഫീസുകള്‍ കയറിയിറങ്ങുമ്പോഴും അതൊന്നും കണ്ടഭാവം പക്ഷേ നമ്മുടെ കരുതല്‍ മനുഷന്‍മാര്‍ക്കില്ല.

 

Follow Us:
Download App:
  • android
  • ios