തിരുവനന്തപുരം: ബെന്നി ജോസഫിനെതിരേ പിടി തോമസിൻ്റെ അവകാശ ലംഘന നോട്ടീസ് പരിശോധിക്കുമെന്ന് സ്പീക്കർ. യൂട്യൂബ് ചാനലിലൂടെ ബെന്നി ജോസഫ് അവഹേളിച്ചു എന്നാണ് പിടി തോമസിൻ്റെ പരാതി. കടമ്പ്രയാർ മലിനീകരണ വിഷയത്തിലെ ശ്രദ്ധ ക്ഷണിക്കലിലെ പരാമർശങ്ങളുടെ പേരിലായിരുന്നു ബെന്നി ജോസഫ് പിടി തോമസിനെതിരേ രംഗത്തുവന്നത്.

ജനകീയപ്രശ്നങ്ങളിൽ കൈകോർത്തും രാഷ്ട്രീയപ്പോരിൽ ഏറ്റുമുട്ടിയും നീങ്ങിയ ഭരണ-പ്രതിപക്ഷത്തെയാണ് പതിനഞ്ചാം സഭാ സമ്മേളനത്തിൽ കണ്ടത്. എണ്ണത്തിൽ കുറവെങ്കിലും തുടർഭരണത്തിൻറെ ആത്മവിശ്വാസത്തോടെയെത്തിയ ഭരണപക്ഷത്തിന് ഒട്ടും പിന്നിലായില്ല വിഡി സതീശൻറ നേതൃത്വത്തിലെ പ്രതിപക്ഷം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona