ഹർജി പരിഗണിച്ച ഹൈക്കോടതി സർക്കാരിനോട് നിലപാടറിയിക്കാൻ ആവശ്യപ്പെട്ടു. കോഴിക്കോട് പുതുപ്പടി സ്വദേശി പി കെ നുജെയിം ആണ് പൊതുതാൽപര്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. 

കൊച്ചി: മുന്നാക്ക സാമ്പത്തിക സംവരണം ചോദ്യം ചെയ്തുള്ള പൊതു താൽപര്യ ഹർ‍ജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. സാമ്പത്തിക അടിസ്ഥാനത്തിൽ ഉള്ള സംവരണം ഭരണഘടനാ വിരുദ്ധവും സംവരണ തത്വങ്ങളുടെ ലംഘനവുമാണെന്നാണ് ഹർജിയിൽ പറയുന്നത്. മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കക്കാർക്ക് പത്ത് ശതമാനം സംവരണം ഏർപ്പെടുത്തിയ സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹർജിക്കാരൻ്റെ ആവശ്യം. 

Add Asianetnews as a Preferred SourcegooglePreferred

ഹർജി പരിഗണിച്ച ഹൈക്കോടതി സർക്കാരിനോട് നിലപാടറിയിക്കാൻ ആവശ്യപ്പെട്ടു. കോഴിക്കോട് പുതുപ്പടി സ്വദേശി പി കെ നുജെയിം ആണ് പൊതുതാൽപര്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.