DYFI : ഒടുവില്‍ പുഷ്പന് ഡിവൈഎഫ്‌ഐയുടെ സ്‌നേഹ വീടൊരുങ്ങി; മുഖ്യമന്ത്രി താക്കോല്‍ കൈമാറി
ജീവിച്ചിരിക്കുന്ന രക്തസാക്ഷിയായ പുഷ്പന്‍ എല്ലാ തലങ്ങളിലുമുള്ള ആളുകള്‍ക്കും ആവേശം പകരുന്നതാണെന്നും പുഷ്പന് പുതിയ വീട് നിര്‍മ്മിച്ച് നല്‍കിയതിലൂടെ ഡിവൈഎഫ്‌ഐ മാതൃകാപരമായ കാര്യമാണ് കാഴ്ചവച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂര്‍: കൂത്തുപറമ്പ് (koothuparamba) വെടിവെപ്പില്‍ പരിക്കേറ്റ് കിടപ്പിലായ ഡിവൈഎഫ്ഐ (DYFI) പ്രവര്‍ത്തകനായിരുന്ന പുഷ്പന് (Pushpan) ഡിവൈഎഫ്ഐ നിര്‍മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ കൈമാറി. മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan) പുഷ്പന്റെ ചൊക്ലി മേനപ്പുറത്തുള്ള വീട്ടിലെത്തിയാണ് താക്കോല്‍ കൈമാറിയത്. ജീവിച്ചിരിക്കുന്ന രക്തസാക്ഷിയായ പുഷ്പന്‍ എല്ലാ തലങ്ങളിലുമുള്ള ആളുകള്‍ക്കും ആവേശം പകരുന്നതാണെന്നും പുഷ്പന് പുതിയ വീട് നിര്‍മ്മിച്ച് നല്‍കിയതിലൂടെ ഡിവൈഎഫ്‌ഐ മാതൃകാപരമായ കാര്യമാണ് കാഴ്ചവച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരിപാടിയില്‍ ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് എഎ റഹീം അധ്യക്ഷത വഹിച്ചു. മന്ത്രി പിഎ മുഹമ്മദ് റിയാസ്, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് മനുതോമസ്, സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ എന്നിവര്‍ പങ്കെടുത്തു. തറവാട് വീടിന് സമീപത്താണ് ഇരുനില വീട് നിര്‍മ്മിച്ചത്. കൂത്തുപറമ്പ് വെടിവെപ്പ് നടന്ന് 27 വര്‍ഷത്തിന് ശേഷമാണ് പുഷ്പന് എല്ലാ സൗകര്യങ്ങളോടെയും വീടൊരുങ്ങുന്നത്.
കടുപ്പിച്ച് കര്‍ണാടക; കേരള അതിര്‍ത്തിയില്‍ പരിശോധന കര്‍ശനം, കൊവിഡില്ലാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം