കോട്ടയം ജില്ലാ സെക്രട്ടേറിയറ്റ് അംഗം റെജി സഖറിയ, പുതുപ്പള്ളി ഏരിയ സെക്രട്ടറി സുഭാഷ് പി.വർഗീസ് എന്നിവരും പരിഗണിക്കുന്നവരുടെ പട്ടികയിലുണ്ട്. നാളെ ജില്ലാ കമ്മറ്റി ചേർന്ന ശേഷം കോട്ടയത്താകും സ്ഥാനാർഥി പ്രഖ്യാപനം.
കോട്ടയം: പുതുപ്പള്ളിയിലെ സ്ഥാനാർഥിയെ ഇന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിക്കും. ജെയ്ക് സി.തോമസിൻ്റെ പേര് തന്നെയാണ് നിലവിൽ ആദ്യ പരിഗണനയിൽ ഉള്ളത്. കോട്ടയം ജില്ലാ സെക്രട്ടേറിയറ്റ് അംഗം റെജി സഖറിയ, പുതുപ്പള്ളി ഏരിയ സെക്രട്ടറി സുഭാഷ് പി.വർഗീസ് എന്നിവരും പരിഗണിക്കുന്നവരുടെ പട്ടികയിലുണ്ട്. നാളെ ജില്ലാ കമ്മറ്റി ചേർന്ന ശേഷം കോട്ടയത്താകും സ്ഥാനാർഥി പ്രഖ്യാപനം.
'പുതുപ്പള്ളിയിലെ വികസനമാണ് ചര്‍ച്ച ചെയ്യേണ്ടത്'; ചാണ്ടി ഉമ്മന്റെ വെല്ലുവിളിയില്‍ കെകെ രാഗേഷ്
ഇന്നു മുതൽ നാലുദിവസം ചേരുന്ന സംസ്ഥാന നേതൃയോഗങ്ങളിൽ പുതുപ്പള്ളിയിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾക്ക് പുറമെ ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും ചർച്ചയാകും. നാളെ പുതുപ്പള്ളിയിൽ സ്ഥാനാർഥി പ്രഖ്യാപനം നടത്തുന്നതിനാൽ സെക്രട്ടറിയറ്റ് യോഗം ഇന്നു തന്നെ തീർക്കാൻ തീരുമാനിച്ചിട്ടുണ്ട്. മിത്ത് വിവാദവും മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഉയർന്ന മാസപ്പടി ആരോപണവും സെക്രട്ടേറിയറ്റിൽ ചർച്ചയായേക്കും. വിവാദങ്ങൾ മറികടക്കുന്നതിനുള്ള തന്ത്രങ്ങൾക്കും നേതൃയോഗങ്ങൾ രൂപം നൽകും.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തീയതിയില്‍ മാറ്റമില്ല; വിജ്ഞാപനം പുറത്തിറങ്ങി
അതിനിടെ, പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ 'കണ്ണൂര്‍ വികസന' പരാമര്‍ശങ്ങളോട് പ്രതികരിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായി കെകെ രാഗേഷ് രംഗത്തെത്തി. പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കണ്ണൂരിലെ വികസനം അല്ല, പുതുപ്പള്ളിയിലെ വികസനമാണ് ചര്‍ച്ച ചെയ്യേണ്ടതെന്ന് കെകെ രാഗേഷ് പറഞ്ഞു. 'വികസനം വെല്ലുവിളിച്ച് തെളിയിക്കേണ്ടതല്ല. ഇവിടെ കണ്ണൂരിനെതിരെ ഒരു വെല്ലുവിളി ഉണ്ടായിരിക്കുന്നു. ഒരു ആവശ്യവും ഇല്ലാത്ത വെല്ലുവിളിയാണ് അത്.' അത് എന്തിന് വേണ്ടിയാണെന്ന് അദ്ദേഹം വ്യക്തമാക്കട്ടെയെന്നും കണ്ണൂര്‍ സന്ദര്‍ശിക്കാത്തത് കൊണ്ടാകണം അദ്ദേഹത്തിന് ചില യാഥാര്‍ത്ഥ്യങ്ങള്‍ മനസിലായിട്ടുണ്ടാവില്ലെന്നും കെകെ രാഗേഷ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
