1,31,026 വോട്ടാണ് ഉപതെരഞ്ഞെടുപ്പിൽ പോള്‍ ചെയ്തത്. എക്സിറ്റ് പോളിന്റെ ശതമാന കണക്ക് അനുസരിച്ച യുഡിഎഫിന്  69,443 വോട്ടും എൽഡിഎഫിന് 51,100 വോട്ടും ബിജെപി 6551 വോട്ടും കിട്ടും എന്നാണ് പ്രവചിച്ചത്.

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞടുപ്പിൽ യുഡിഎഫിന് മികച്ച ജയമുണ്ടാകുമെന്ന് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ ഫലം ശരിവയ്ക്കും രീതിയിലാണ് ചാണ്ടി ഉമ്മന്‍ വിജയം ഉറപ്പിച്ചത്. എന്നാല്‍ ഭൂരിപക്ഷം പ്രവചിക്കപ്പെട്ടതിനേക്കാള്‍ മുകളിലാണ്. 18,000 ല്‍ അധികം ഭൂരിപക്ഷം കിട്ടാന്‍ സാധ്യയുടെന്നും ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പ്രവചിച്ചത്. എന്നാല്‍ ഭൂരിപക്ഷം 36667 വോട്ടുകള്‍. 

1,31,026 വോട്ടാണ് ഉപതെരഞ്ഞെടുപ്പിൽ പോള്‍ ചെയ്തത്. എക്സിറ്റ് പോളിന്റെ ശതമാന കണക്ക് അനുസരിച്ച യുഡിഎഫിന് 69,443 വോട്ടും എൽഡിഎഫിന് 51,100 വോട്ടും ബിജെപി 6551 വോട്ടും കിട്ടും എന്നാണ് പ്രവചിച്ചത്. എന്നാല്‍ യുഡിഎഫ് 80144 വോട്ടുകള്‍ നേടി. എല്‍ഡിഎഫിന് 42425 വോട്ട് നേടാനെ സാധിച്ചുള്ളൂ. ബിജെപിക്ക് 6568 വോട്ടാണ് ലഭിച്ചത്. അതായത് സര്‍വേയില്‍ പ്രവചിക്കപ്പെട്ടത് 53 ശതമാനം വോട്ടാണ് ചാണ്ടി ഉമ്മനെങ്കില്‍. ലഭിച്ചത് പോള്‍ ചെയ്തതിന്‍റെ 61.7 ശതമാനമാണ് വോട്ടെണ്ണിയപ്പോള്‍ ലഭിച്ചത്. എല്‍ഡിഎഫിന്‍റെ വോട്ടിംഗ് ശതമാനം 32.38 ആണ്. ബിജെപി 5.01 ശതമാനം വോട്ട് നേടി. വിവിധ ബൂത്തുകളിൽ വോട്ട് ചെയ്തിറങ്ങിയ 509 വോട്ടര്‍മാരെ നേരിട്ട് കണ്ടാണ് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ തയ്യാറാക്കിയത്.

വാശിയേറിയ പ്രചാരണം നടന്ന ഉപതെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തപ്പെട്ടത് 72.86 ശതമാനം വോട്ടുകളായിരുന്നു. ഉമ്മന്‍ ചാണ്ടിയും യുവ നേതാവ് ജെയ്‌ക് സി തോമസും മുഖാമുഖം വന്ന 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 74.84 ആയിരുന്നു പോളിംഗ് ശതമാനം. പോളിംഗ് ശതമാനത്തില്‍ നേരിയ കുറവുണ്ടായിട്ടും ഒടുക്കം അത് ചാണ്ടി ഉമ്മന് അനുകൂലമായി. 

വികസനമില്ല പ്രചരണം ഒടുക്കം വെറും സൈബര്‍ ആക്രമണങ്ങളായി; 'ഇടത് പ്ലാന്‍' തിരിഞ്ഞു കൊത്തിയത് ഇങ്ങനെ

ജയിച്ചത് ഉമ്മൻ ചാണ്ടി സാർ, അദ്ദേഹത്തിലെ നന്മയാണ്; ഒപ്പം ഓരോര്‍മപ്പെടുത്തലുമായി അഖിൽ മാരാർ

Asianet News Live