കൊച്ചി: എറണാകുളം പുതുവൈപ്പ് എൽപിജി ടെർമിനൽ നിര്‍മാണത്തിനെതിരെ നാട്ടുകാര്‍ ഇന്ന് മുതൽ എളങ്കുന്നപ്പുഴ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധിക്കും. ടെർമിനൽ വിരുദ്ധ സമര സമിതിയുടെ നേതൃത്വത്തിലാണ് സമരം.

പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടർന്ന് രണ്ടര വർഷമായി മുടങ്ങിക്കിടന്നിരുന്ന ടെർമിനൽ നിര്‍മാണം തിങ്കളാഴ്ചയാണ് വീണ്ടും തുടങ്ങിയത്. നിർമ്മാണ സ്ഥലത്തിന് ചുറ്റും ബാരിക്കേഡ് തീർത്തിരിക്കുകയാണ്. നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. നിരോധനാജ്ഞ ലംഘിച്ച് പദ്ധതി പ്രദേശത്തേക്ക് ശനിയാഴ്ച മാർച്ച് നടത്താനും സമരസമിതി തീരുമാനിച്ചിട്ടുണ്ട്