വണ്ടൂരില്‍ പി വി അബ്ദുള്‍ വഹാബ് എംപിയുടെ ഡ്രൈവറെയും കുടുംബത്തെയും മര്‍ദ്ദിച്ച കേസിലെ രണ്ടാം പ്രതിയെ ചിക്ക്‌മംഗളൂരുവില്‍ നിന്ന് പൊലീസ് പിടികൂടി. വാഹന പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. കേസിലെ ഒന്നാം പ്രതിയടക്കം രണ്ടുപേര്‍ ഇപ്പോഴും ഒളിവിലാണ്.

മലപ്പുറം: വണ്ടൂരില്‍ പി വി അബ്ദുള്‍ വഹാബ് എംപിയുടെ ഡ്രൈവറെയും ഡ്രൈവറുടെ കുടുംബത്തെയും മര്‍ദ്ദിച്ച കേസിലെ രണ്ടാം പ്രതി പിടിയില്‍. കരുണായപ്പ ടി സ്വദേശി പുലാടന്‍ ഹൗസില്‍ ഇബ്‌നു റാഷിദ് (35) നെയാണ് കഴിഞ്ഞ ദിവസം ചിക്ക്‌മംഗളൂരുവില്‍ നിന്ന് പൊലീസ് പിടികൂടിയത്. കേസിലെ ഒന്നാം പ്രതി വിഷ്ണു അടക്കം രണ്ട് പേര്‍ ഒളിവിലാണ്. കഴിഞ്ഞ മാസം 13ന് വൈകിട്ട് അഞ്ചോടെ എറിയാടുവച്ചാണ് സംഭവം. കാറില്‍ യാത്ര ചെയ്യുകയായിരുന്ന പി.വി അബ്ദുള്‍ വഹാബ് എംപിയുടെ ഡ്രൈവര്‍ സിദ്ദിഖ്, സിദ്ദിഖിന്റെ മകന്‍ അമല്‍ ശാരിഖ്, ഭാര്യ, മകന്റെ മൂന്ന് വയസ് പ്രായം വരുന്ന കുട്ടി എന്നിവരെയാണ് നാലുപേര്‍ അടങ്ങുന്ന സംഘം ആക്രമിച്ചത്. വാഹന പാര്‍ക്കിങ് സംബന്ധിച്ച തര്‍ക്കമാണ് ആക്രമണത്തിന് കാരണമായത്. കാര്‍ ബ്ലോക്ക് ചെയ്ത് അമല്‍ ശാരിഖിനെ അടിക്കുകയും കാറിലുണ്ടായിരുന്ന സിദ്ദീഖിന്റെ ഭാര്യയെ അടക്കം മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ ആരോപിച്ചത്. പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി.