ശൈലജയെ ഒതുക്കാനാണ് പേരാവൂരിൽ മത്സരിപ്പിച്ചതെന്ന് പിവി അൻവർ. ധർമ്മടത്ത് തോറ്റതിന് തുല്യമായ ജയമായിരിക്കും പിണറായിയുടേത്. താൻ മത്സരിച്ചത് കൊണ്ട് റിയാസിനെ ബേപ്പൂരിൽ തളച്ചിടാനായെന്നും പിവി അൻവർ മാധ്യമങ്ങളോട്
കണ്ണൂർ: ഈ തെരഞ്ഞെടുപ്പിൽ വെട്ടിനിരത്തപ്പെട്ട വ്യക്തിയാണ് എഎൻ ഷംസീർ എന്ന് പി വി അൻവർ. ശൈലജയെ ഒതുക്കാനാണ് പേരാവൂരിൽ മത്സരിപ്പിച്ചത്. ധർമ്മടത്ത് തോറ്റതിന് തുല്യമായ ജയമായിരിക്കും പിണറായിയുടേത്. താൻ മത്സരിച്ചത് കൊണ്ട് റിയാസിനെ ബേപ്പൂരിൽ തളച്ചിടാനായെന്നും അത് കോഴിക്കോട് ജില്ലയിൽ ഗുണം ചെയ്തുവെന്നും പിവി അൻവർ കണ്ണൂരിൽ പറഞ്ഞു. തോറ്റാൽ മൊട്ടയടിക്കാൻ റിയാസിനെ ബെറ്റിന് വിളിക്കുകയായിരുന്നു. ഞാൻ ഒരു കമ്മൽ കൂടി ഇടാമെന്ന് പറഞ്ഞു.
റിയാസിന് അതിന്റെ ആവശ്യം ഇല്ല. ഊരാളുങ്കൽ സൊസൈറ്റിയുടെ കരാറുകളിൽ അന്വേഷണം വേണം. കോടികൾ അടിച്ചുമാറ്റി. മൂന്ന് നാല് നേതാക്കൻമാരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പറയുന്നത് പോസറ്റീവായി കാണണം. പാർട്ടിയുടെ ഔന്നിത്യമാണ് അത്. രാഹുൽ ഗാന്ധിക്ക് വേണമെങ്കിൽ കേരളത്തിൽ മുഖ്യമന്ത്രിയാകാമെന്നും പിവി അൻവർ പറഞ്ഞു.
ഇടതുപക്ഷത്തിൽ തീവ്ര വലതുപക്ഷത്തിലേക്ക് എക്സ്ട്രീം തിരിച്ചലാണ് ഉണ്ടായത്. കുടുംബാംഗങ്ങൾക്കെതിരായ കേസ് ഒതുക്കാൻ കേന്ദ്രവുമായി പിണറായി അണ്ടർ ഗ്രൗണ്ട് ബന്ധം ഉണ്ടാക്കി. പിണറായി വിരുദ്ധത കേരളത്തിൽ ഉടനീളം തെരഞ്ഞെടുപ്പിൽ പ്രകടമായി. ഇടതുപക്ഷത്തെ സങ്കിയുടെ കാലിൽ കെട്ടിയ ഒറ്റുകാരനായി പിണറായി അറിയപ്പെടും. ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും മത്സരിച്ചത് പിണറായിസത്തിനെതിരെയാണ്. ഇരുവരും ആന്റി പിണറായിസ്റ്റുകളാണെന്നും അൻവർ പറഞ്ഞു.



