റവന്യൂ ഉദ്യോഗസ്ഥന് ഗുഡ് സര്‍വീസ് എന്‍ട്രി. സെക്രട്ടേറിയറ്റിലെ അസി. സെക്ഷൻ ഓഫീസര്‍ സിഐ തോമസിനാണ് അംഗീകാരം. ഹാരിസണ്‍സ് മലയാളം കേസ് നടത്തിപ്പിലെ സേവനങ്ങള്‍ക്കാണ് അംഗീകാരം ലഭിച്ചത്.
തിരുവനന്തപുരം: ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് അനധികൃതമായി പതിനായിരക്കണക്കിന് ഏക്കര്‍ ഭൂമി കൈവശം വെക്കുന്നതിനെതിരായ കേസുകള്‍ക്ക് സഹായം ചെയ്തതിന് റവന്യൂ ഉദ്യോഗസ്ഥന് ഗുഡ് സര്‍വീസസ് എന്‍ട്രി. സെക്രട്ടേറിയറ്റിലെ അസി. സെക്ഷൻ ഓഫീസര്‍ സി ഐ തോമസിനാണ് അവാര്‍ഡ്. റവന്യൂ സെക്രട്ടറി എം ജി രാജമാണിക്യമാണ് ഉത്തരവ് ഇറക്കിയത്.
ഭൂമിയുടെ രേഖകള്‍ കണ്ടെത്തുന്നതിലും പഴയ രേഖകളുടെ ആധികാരികത പരിശോധിച്ച് കൈമാറുന്നതിലും ശ്രമകരമായ ദൗത്യം നിറവേറ്റിയതിനാണ് അവാര്‍ഡ്. കേസ് നടത്തിപ്പ് ഏകോപിപ്പിക്കുകയും ചെയ്തു. ഇതു കാരണം 78,626 ഏക്കര്‍ ഭൂമി അനധികൃതമായി കൈവശം വെക്കുന്നതിനെതിരെ കളക്ടര്‍മാര്‍ക്ക് സിവിൽ കേസ് നൽകാനായെന്ന് ഉത്തരവിലുണ്ട്. നേട്ടം തോമസിന്‍റെ സര്‍വീസ് ബുക്കിൽ രേഖപ്പെടുത്തും.


