സ്ഥാനാർത്ഥികളെ നിർത്തിയതിൻ്റെ പേരിൽ പ്രതിപക്ഷ നേതാവ് തന്നെ അപമാനിച്ചെന്നും എത്ര അപമാനിച്ചാലും പാലക്കാട് ബിജെപി ജയിച്ച് കയറാതിരിക്കാൻ എന്ത് വിട്ടുവീഴ്ച്ചയും ചെയ്യുമെന്നും പി വി അൻവർ.
പാലക്കാട്: പാലക്കാട്ടെ സ്ഥാനാർത്ഥിയെ പിൻവലിക്കാൻ പി വി അൻവ൪. ചേലക്കരയിൽ എൻ കെ സുധീർ സ്ഥാനാർത്ഥിയായി തുടരും. പാലക്കാട്ടെ സർവേ പൂർത്തിയായതായി പി വി അൻവർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തീരുമാനം നാല് മണിക്ക് പാലക്കാട് കൺവൻഷനില്‍ പ്രഖ്യാപിക്കും. സ്ഥാനാർത്ഥികളെ നിർത്തിയതിൻ്റെ പേരിൽ പ്രതിപക്ഷ നേതാവ് തന്നെ അപമാനിച്ചെന്നും എത്ര അപമാനിച്ചാലും പാലക്കാട് ബിജെപി ജയിച്ച് കയറാതിരിക്കാൻ എന്ത് വിട്ടുവീഴ്ച്ചയും ചെയ്യുമെന്നും പി വി അൻവർ പാലക്കാട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക

