പയ്യന്നൂരിൽ സിപിഎം നേതാവായിരുന്ന ധനരാജിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി വിപിൻ അടക്കമുള്ള നാലംഗ സംഘം പൂക്കോട്ടുംപാടത്ത് എത്തിയത് തന്നെ കൊലപ്പെടുത്താനാണെന്നും അദ്ദേഹം പരാതിയിൽ പറയുന്നു

നിലമ്പൂർ: തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി നിലമ്പൂർ എംഎൽഎ പിവി അൻവർ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റയ്ക്കും പരാതി നൽകി. കോൺഗ്രസ് നേതാവും കൊല്ലം സ്വദേശിയായ വ്യവസായിയുമാണ് ഗൂഢാലോചന നടത്തിയതെന്നാണ് നിയമസഭാംഗം പരാതിയിൽ ആരോപിച്ചിരിക്കുന്നത്. കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ സിപിഎം നേതാവായിരുന്ന ധനരാജിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി വിപിൻ അടക്കമുള്ള നാലംഗ സംഘം പൂക്കോട്ടുംപാടത്ത് എത്തിയത് തന്നെ കൊലപ്പെടുത്താനാണെന്നും അദ്ദേഹം പരാതിയിൽ പറയുന്നു. സംഭവത്തിൽ ഉന്നത തല അന്വേഷണം വേണമെന്നാണ് എംഎൽഎ ആവശ്യപ്പെട്ടത്.

Add Asianetnews as a Preferred SourcegooglePreferred