Asianet News MalayalamAsianet News Malayalam

പി ശശി പൂർണ്ണ പരാജയമെന്ന് പി വി അൻവർ, 'എഡിജിപി അജിത് കുമാർ നൊട്ടോറിയസ് ക്രിമിനൽ, റോൾമോഡൽ ദാവൂദ് ഇബ്രാഹിം'

മുഖ്യമന്ത്രിയെ വിശ്വസ്തർ കുഴിയിൽ ചാടിക്കുന്നു..പൊളിറ്റക്കൽ സെക്രട്ടറി പി.ശശി പരാജയം

PV Anwar against ADGP MR Ajithkumar
Author
First Published Sep 1, 2024, 11:35 AM IST | Last Updated Sep 1, 2024, 1:29 PM IST

മലപ്പുറം: സംസ്ഥാന പൊലീസിലെ സ്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ ഗുരുതര ആരോപണവുമായി പിവഅന്‍വര്‍ എംഎല്‍എ രംഗത്ത്.നൊട്ടോറിയസ് ക്രിമിനലാണ് അദ്ദേഹം. എം ആർ അജിത് കുമാർ ആളുകളെ കൊല്ലിച്ചിട്ടുണ്ട്. അധോലോക ഭീകരന്‍ ദാവൂദ് ഇബ്രാഹിമിനെ അദ്ദേഹം മാതൃകയാക്കുന്നു.അജിത്ത് കുമാറിന്‍റെ  ഭാര്യക്ക് സ്ത്രീയെന്ന പരിഗണന നൽകി ഇപ്പോൾ വിടുന്നു.ആവശ്യം വരികയാണെങ്കിൽ ചില കാര്യങ്ങൾ പറയാമെന്നും പിവി അന്‍വര്‍ പറഞ്ഞു.

സുജിത്ത് ദാസ് ഐ പി എസ് നേരത്തെ കസ്റ്റംസിൽ ആയിരുന്നു.കസ്റ്റംസിനെ വെട്ടിച്ചു നിരവധി കേസുകളിൽ ആണു പോലീസ് റോഡിൽ പിടിക്കുന്നത്.ഇത് സ്വർണ്ണ കടത്തുമായി ബന്ധം ഉണ്ടാക്കിയെന്നും അദ്ദേഹം ആരോപിച്ചു.കസ്റ്റംസിൽ ഉള്ള ഉദ്യോഗസ്ഥർ കടത്തുകാരെ കടത്തി വിടും. എന്നിട്ട് പൊലീസിന് വിവരം നൽകും.പിടിക്കുന്നതിൽ നിന്ന് സ്വർണം കവരും.ഇതാണ് രീതിയെന്നും അദ്ദേഹം ആരോപിച്ചു.മുഖ്യമന്ത്രിക്ക് 29 വകുപ്പുകളുണ്ട്.മുഖ്യമന്ത്രിയെ വിശ്വസ്തർ കുഴിയിൽ ചാടിക്കുന്നു..പൊളിറ്റക്കൽ സെക്രട്ടറി പി.ശശി പരാജയമാണ്.പൊളിറ്റിക്കൽ സെക്രട്ടറിയെയും ,എഡിജിപിയെയും മുഖ്യമന്ത്രി വിശ്വസിച്ചാണ് ചുമതലകൾ ഏൽപ്പിച്ചത്.അവര്‍ അത് കൃത്യമായി ചെയ്തില്ലെന്നും പിവി അന്‍വര്‍ കുറ്റപ്പെടുത്തി.

 

Latest Videos
Follow Us:
Download App:
  • android
  • ios