Asianet News MalayalamAsianet News Malayalam

വീട്ടിലിരിക്കുന്നവരെ ന്യൂസ് റൂമിലേക്ക് വലിച്ചിഴച്ചാല്‍ നീ വിവരം അറിയും; എം ലിജുവിനോട് പി വി അന്‍വര്‍ എംഎല്‍എ

ചാനല്‍ ചര്‍ച്ചയില്‍ അന്‍വറിനെതിരെയുള്ള എം ലിജുവിന്റെ പരാമര്‍ശത്തെ തുടര്‍ന്നാണ് അന്‍വര്‍ രംഗത്തെത്തിയത്.
 

PV Anwar MLA threatens Congress leader M Liju
Author
Thiruvananthapuram, First Published May 10, 2020, 1:00 AM IST

തിരുവനന്തപുരം: വീട്ടില്‍ ഇരിക്കുന്നവരെ ന്യൂസ് റൂമിലേക്ക് വലിച്ചിഴച്ചാല്‍ നീ വിവരമറിയുമെന്ന് കോണ്‍ഗ്രസ് നേതാവ് എം ലിജുവിനോട് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എംഎല്‍എ ലിജുവിനെതിരെ രംഗത്തെത്തിയത്. ചാനല്‍ ചര്‍ച്ചയില്‍ അന്‍വറിനെതിരെയുള്ള എം ലിജുവിന്റെ പരാമര്‍ശത്തെ തുടര്‍ന്നാണ് അന്‍വര്‍ ഫേസ്ബുക്കിലൂടെ മറുപടി നല്‍കിയത്.

കേരളത്തില്‍ 11 ലക്ഷം പ്രവാസികള്‍ സര്‍ക്കാരിന്റെ ഔദാര്യത്തില്‍ കഴിയുന്നുണ്ടെന്ന് പി വി അന്‍വര്‍ പറഞ്ഞെന്നായിരുന്നു ലിജു ആരോപിച്ചത്. തുടര്‍ന്നാണ് രണ്ട് ഫേസ്ബുക്ക് പോസ്റ്റുകളിലായി ലിജുവിനെതിരെ രൂക്ഷമായ ഭാഷയില്‍ അന്‍വര്‍ രംഗത്തെത്തിയത്. വീട്ടിലുള്ളവരെക്കുറിച്ച് പറഞ്ഞാല്‍ അപ്പോള്‍ കാണിച്ചു തരാം. പല്ലുകൊണ്ട് ഡാം കെട്ടിയില്ലെങ്കിലും അത്യാവശ്യം നട്ടെല്ല് ബാക്കിയുണ്ട്. എം ലിജുവല്ല, ഏത് ലിജുവാണെങ്കിലും നാക്കിനെല്ലില്ലെന്ന് കരുതി എന്തും പറയരുത്. ക്ലാസ്സെടുക്കാന്‍ വരും മുന്‍പ് മാന്യമായി സംസാരിക്കാന്‍ പഠിക്കണം. വ്യക്തിപരമെങ്കില്‍ എന്നെ തന്നെ പറയണം. അല്ലാതെ,വായില്‍ തോന്നിയത് പാടരുത്. പല്ലിന്റെ എണ്ണം കുറയുമെന്നും അന്‍വര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മാന്യമായി രാഷ്ട്രീയം പറയുന്നെങ്കില്‍ അത് പറയണം. വീട്ടില്‍ ഇരിക്കുന്നവരെ ന്യൂസ് റൂമിലേക്ക് വലിച്ചിഴച്ചാല്‍ നീ വിവരം അറിയും. എല്ലാവരും രാഷ്ട്രീയം പറയാറുണ്ട്. ഞാനും പറയാറുണ്ട്. ഇന്ന് വരെ ഒരാളുടെയും കുടുംബത്തിലെ ഒരാളെയും പറഞ്ഞിട്ടില്ല. ഇതൊക്കെ വീട്ടില്‍ നിന്ന് ചെറുപ്പത്തില്‍ കിട്ടേണ്ട അറിവുകളാണ്. ഇനിയും ഇത്തരം വര്‍ത്തമാനം എവിടെങ്കിലുമിരുന്ന് വീട്ടിലുള്ളവരെ കുറിച്ച് പറഞ്ഞ് നോക്ക്. ബാക്കി അപ്പോള്‍ കാണിച്ച് തരാം. പല്ലു കൊണ്ട് ഡാം കെട്ടിയിട്ടില്ലേലും അത്യാവശ്യം നട്ടെല്ലുണ്ട്. ഒരു അക്കൗണ്ട് സ്റ്റേറ്റ്മന്റ് പബ്ലിഷ് ചെയ്യാന്‍ പോലും കഴിയാത്ത വാഴപ്പിണ്ടി നട്ടെല്ലുമായി സ്വന്തം വാളില്‍ പോയി മെഴുകൂ നേതാവേ. ബീന പറയുന്നത് പോസ്റ്റ് ഡിലീറ്റാക്കിയതല്ല, നിങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് ഡിലീറ്റ് ആക്കിച്ചു എന്നാണല്ലോ. ആ സ്റ്റേറ്റ്മന്റ് ഫുള്‍ പ്രസിദ്ധീകരിച്ചാല്‍ വല്യ സംഭമാവില്ലേ. അത് ചെയ്യൂ. എന്നിട്ട് ഇവിടെ വാ..(ആരെങ്കിലും ഇവിടെ അദ്ദേഹത്തെ ഒന്ന് മെന്‍ഷന്‍ ചെയ്യണം).

Follow Us:
Download App:
  • android
  • ios